ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ചുള്ള ‘കോടതി വിളക്കില്‍’ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ഹൈക്കോടതിക്ക് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലെടുത്ത ഹര്‍ജിയാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് പരിഗണിക്കുന്നത്.
ഹൈക്കോടതി നിര്‍ദ്ദേശം ലംഘിച്ചാണ് കോടതി വിളക്ക് എന്ന പേര് ഉപയോഗിക്കുന്നത് എന്നായിരുന്നു പരാതിയുടെ അടിസ്ഥാനം. കോടതിവിളക്ക് എന്ന പേര് ഉപയോഗിക്കരുത് എന്നായിരുന്നു 2022ല്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഹൈക്കോടതിയുടെ വിലക്കിന് ശേഷവും ഇതേ പേരില്‍ വിളക്ക് നടത്തിയെന്നാണ് പരാതി. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ അധ്യക്ഷനായ ദേവസ്വം ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത്. നവംബര്‍ 17നായിരുന്നു ഇത്തവണത്തെ കോടതി വിളക്ക്.
2022ല്‍ ജസ്റ്റിസ് ജയശങ്കരന്‍ നമ്ബ്യാരാണ് കോടതി വിളക്കെന്ന പദം ഉപയോഗിക്കരുത് എന്ന് ചൂണ്ടിക്കാട്ടി നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് ഹൈക്കോടതി പേര് മാറ്റാനും നിര്‍ദേശിച്ചിരുന്നു.
ഗുരുവായൂര്‍ ഏകാദശിയുടെ ഭാഗമായി നടന്നുവരുന്ന വിളക്കാണ് കോടതി വിളക്ക്. ചാവക്കാട് കോടതിയിലെ അഭിഭാഷകരും ജുഡീഷ്യല്‍ ഓഫീസര്‍മാരും ചേര്‍ന്ന് വര്‍ഷങ്ങളായി നടത്തിവരുന്ന വിളക്കാണ് ഇത്.