ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ സര്‍ക്കാര്‍ തീരുമാനം ഇന്നറിയാനാകും. നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചതിന്റെ പശ്ചാത്തലത്തില്‍ സാംസ്‌കാരിക വകുപ്പ് ഇക്കാര്യത്തില്‍ പുനരാലോചന നടത്തിയേക്കും.
വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ച മാധ്യമപ്രവര്‍ത്തകരോട് രാവിലെ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാലരവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറം വെളിച്ചം കാണുമോയെന്നാണ് ഇനിയറിയാനുള്ളത്.
വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ച മാധ്യമപ്രവര്‍ത്തര്‍ക്ക് ഇന്ന് രാവിലെ 11 മണിക്ക് റിപ്പോര്‍ട്ട് കൈമാറുമെന്നായിരുന്നു സാംസ്‌കാരിക വകുപ്പ് അറിയിച്ചിരുന്നത്. എന്നാല്‍,റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് മുമ്ബ് മൊഴി കൊടുത്തവര്‍ക്ക് പകര്‍പ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചതിന്റെ പശ്ചാതലത്തിലാണ് പുനരാലോചന. തിങ്കളാഴ്ച കേസ് ഹൈക്കോടതി പരിഗണിക്കും. കോടതിയെ സമീപിച്ചതായി നടി രഞ്ജിനി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇത് കൂടി കണക്കിലെടുത്തായിരിക്കും അന്തിമ തീരുമാനം.