ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും

 ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന ഹർജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. നിർമ്മാതാവ് സജിമോൻ പാറയിലാണ് ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്.

റിപ്പോർട്ട് പുറത്തുവരുന്നത് സിനിമ മേഖലയിലെ വ്യക്തികളുടെ സ്വകാര്യത ലംഘിക്കപ്പെടാൻ കാരണമാകും എന്നാണ് ഹരജിക്കാരന്റെ വാദം. ഹർജിയെ വിവരാവകാശ കമ്മീഷൻ എതിർത്തു. വിശദമായി വാദം കേള്‍ക്കാൻ ഹർജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

ഹർജിയില്‍ റിപ്പോർട്ട് പുറത്തുവരുന്നത് താല്‍ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി തുടർനടപടികളെയും വിലക്കിയിരുന്നു. വെളിപ്പെടുത്തലുകള്‍ നടത്തിയവരുടെ ജീവനുപോലും അപകടം ഉണ്ടാക്കുന്നതാണ് റിപ്പോർട്ട് പുറത്തുവിടാൻ ഉള്ള തീരുമാനമെന്നും ഹർജിക്കാരൻ വാദിച്ചു. പുറത്തുവിടാൻ കഴിയാത്ത യാതൊരു വിവരങ്ങളും കമ്മിറ്റി റിപ്പോർട്ടില്‍ ഇല്ല എന്ന് വിവരാവകാശ കമ്മീഷൻ കോടതിയെ ബോധിപ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വരേണ്ടിയിരുന്ന ദിവസമാണ് നിർമാതാവ് സജിമോൻ പാറയില്‍ റിപ്പോർട്ട് പുറത്തു വിടുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *