ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ പൂഴ്ത്തിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ തീരുമാനം ഇന്ന്. വിവരാവകാശ കമ്മീഷണറും കോടതിയും നിര്‍ദ്ദേശിച്ചിട്ടും സര്‍ക്കാര്‍ പൂഴ്ത്തിയ ഭാഗങ്ങളാണ് പുറത്ത് വിടുക.
വിവരാവകാശ കമ്മീഷണര്‍ ഇക്കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമെടുക്കും.
റിപ്പോര്‍ട്ടിലെ 49 മുതല്‍ 53 വരെയുള്ള പേജുകളാണ് പൂഴ്ത്തിയത്.
വിവരാകാശ നിയമപ്രകാരമാണ് സര്‍ക്കാര്‍ വെട്ടിയ ഭാഗങ്ങള്‍ പുറത്തുവിടുക. ഏതൊക്കെ ഭാഗം പുറത്തു വിടണമെന്നതിലും ഇന്ന് അന്തിമ തീരുമാനമുണ്ടാകും. വിവരാവകാശ കമ്മീഷണര്‍ തീരുമാനമെടുത്താല്‍ ഇന്ന് തന്നെ പൂഴ്ത്തിയ ഭാഗങ്ങള്‍ പുറത്തുവന്നേക്കും. മാധ്യമ പ്രവര്‍ത്തകരുടെ രണ്ട് അപ്പീലുകളില്‍ വിവരാവകാശ കമ്മിഷന് ഇന്ന് എടുക്കാനിരിക്കുന്ന നിലപാട് അതീവ നിര്‍ണായകമാകും. നേരത്തെ അപേക്ഷ നല്കിയ മാധ്യമപ്രവര്‍ത്തകരോട് ഇന്ന് രാവിലെ 11 മണിയോടെ ഉത്തരവ് കൈപ്പറ്റാന്‍ വിവരാവകാശ കമ്മിഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.