ഹേമന്ത് സോറന്‍റെ സത്യപ്രതിജ്ഞ ഇന്ന്; ഇന്ത്യാ സഖ്യനേതാക്കള്‍ പങ്കെടുക്കും

 ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. റാഞ്ചിയിലെ മൊറാബാദി മൈതാനത്താണ് സത്യപ്രതിജ്ഞ.

രാഹുല്‍ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, ശരദ് പവാർ, മമത ബാനർജി തുടങ്ങിയ പ്രമുഖ ഇന്ത്യ മുന്നണി നേതാക്കള്‍ സത്യപ്രതിജ്ഞയ്ക്കെത്തും.

ജാർഖണ്ഡിന്‍റെ 14-ാം മുഖ്യമന്ത്രിയാകുന്ന സോറൻ മുന്പ് മൂന്നുവട്ടം മുഖ്യമന്ത്രിയായിട്ടുണ്ട്. 81 അംഗ ജാർഖണ്ഡ് നിയമസഭയില്‍ ഇന്ത്യ സഖ്യത്തിന് 56 പേരുടെ പിന്തുണയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *