ഹിസ്ബുള്ള ഭീകരര്‍ക്ക് സഹായം നല്‍കിയവര്‍ അറസ്റ്റില്‍

ലബനനിലെ ഹിസ്ബുള്ള ഭീകരർക്ക് സഹായം നല്‍കിയവർ അറസ്റ്റില്‍. ഭീകരർക്ക് ഡ്രോണ്‍ നിർമിക്കാനാവശ്യമായ ഘടകങ്ങള്‍ നല്കിയവാരാണ് അറസ്റ്റിലായത്.മൂന്നു പേർ സ്പെയിനിലും ഒരാള്‍ ജർമനിയിലും അറസ്റ്റിലായി. ഡ്രോണ്‍ നിർമാണത്തിനാവശ്യമായ സാമഗ്രികള്‍ ലബനീസ് വംശജർ നടത്തുന്ന കമ്ബനികള്‍ ധാരാളമായി വാങ്ങുന്നതായി സ്പാനിഷ് പോലീസിൻ്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. വാങ്ങിയിട്ടുള്ളത് മോർട്ടാറുകള്‍, എൻജിനുകള്‍, ഇലക്‌ട്രോണിക് വസ്തുക്കള്‍ എന്നിവയാണ്. ഈ ഘടകങ്ങള്‍ ഹിസ്ബുള്ള ഭീകരർ ഇസ്രായേലില്‍ പ്രയോഗിച്ച ഡ്രോണുകളില്‍ കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *