ഹിമാചല്‍പ്രദേശിലെ മേഘവിസ്ഫോടനത്തില്‍ മരണസംഖ്യ 22 ആയി. കാണാതായവർക്കുള്ള തിരച്ചില്‍ തുടരുകയാണ്. അപകടസാധ്യതയുള്ള 128 റോഡുകള്‍ അടച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം അഞ്ച് ദിവസം കൂടി മഴ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഒരാഴ്ചയായി ഹിമാചല്‍പ്രദേശില്‍ കനത്ത മഴയാണ്. ഇതിനിടെയാണ് കുളുവിലെ നിർമന്ദ്, സൈഞ്ച്, മലാന, മാണ്ഡിയിലെ പധാർ, ഷിംലയിലെ രാംപൂർ സബ്ഡിവിഷൻ എന്നിവിടങ്ങളിലാണു മേഘവിസ്ഫോടനം ഉണ്ടായത്. ഉത്തരാഖണ്ഡിലും കാണാതായവർക്കായുള്ള തിരച്ചില്‍ തുടരുകയാണ്.