‘ഹിന്ദു പയ്യന്മാര്‍ ബീഫ് കഴിക്കുന്ന തിരക്കിലാണ്, കീര്‍ത്തിയെ തട്ടിയെടുത്തു’, നടിയുടേത് ലവ് ജിഹാദെന്ന് പ്രചരണം

കഴിഞ്ഞ കുറെക്കാലമായി വിവാഹിതയാവാന്‍ പോവുകയാണെന്ന വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു മുന്‍നിര നടിയും താരപുത്രിയുമായ കീര്‍ത്തി സുരേഷ്.

കീര്‍ത്തിയുടെ സുഹൃത്തായ ആന്റണിയുമായി നടി പ്രണയത്തില്‍ ആണെന്നും ഗോസിപ്പുകള്‍ ഉണ്ടായിരുന്നു.

ഒടുവില്‍ കേട്ടതൊക്കെ സത്യമാണെന്നും കീര്‍ത്തി വിവാഹിതയാവാന്‍ ഒരുങ്ങുകയാണെന്നും പിതാവും പ്രമുഖ നിര്‍മ്മാതാവുമായ ജി സുരേഷ് വെളിപ്പെടുത്തി. സ്‌കൂളില്‍ പഠിക്കുമ്ബോള്‍ മുതല്‍ കീര്‍ത്തിയ്ക്ക് പരിചയമുള്ള ആളാണ് വരനെന്നും സുരേഷ് കുമാര്‍ പറഞ്ഞിരുന്നു. നവംബര്‍ 25ന് വിവാഹനിശ്ചയവും ഡിസംബറില്‍ വിവാഹവും നടത്താനാണ് താരകുടുംബം തീരുമാനിച്ചിരിക്കുന്നത്.

കീര്‍ത്തിയുടെ വിവാഹത്തോട് അനുബന്ധിച്ചുള്ള വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ച്‌ കൊണ്ടിരിക്കുകയാണ്. താരപുത്രിയുടെ വിവാഹവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ക്ക് താഴെ വലിയ പരിഹാസങ്ങളും വിമര്‍ശനങ്ങളുമൊക്കെയാണ് നടക്കുന്നത്. ആന്റണിയും കീര്‍ത്തിയും തമ്മിലുള്ളത് ഇന്റര്‍ കാസ്റ്റ് മാരേജ് ആയതിനാല്‍ ഇത് ചൂണ്ടിക്കാണിച്ചും സുരേഷ് കുമാറിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെ കളിയാക്കി കൊണ്ടുള്ള

കമന്റുകളുമായിട്ടാണ് ചിലരെത്തിയിരിക്കുന്നത്.

‘കാക്ക ആയിരുന്നെങ്കില്‍ ലവ് ജിഹാദ് എന്ന് പറയുമായിരുന്നു ഇതിപ്പോള്‍ ചെറുക്കന്‍ ക്രിസ്ത്യാനി ആയത് കൊണ്ട് ലവ് കുരിശ് എന്ന് പറയുമോ?’ ബിജെപി നേതാവ് കൂടി ആയ അച്ഛന്‍ സുരേഷ് കുമാര്‍ ഇതിനെ ഏത് ജിഹാദില്‍ ഉള്‍പ്പെടുത്തും, ഹിന്ദു ബോയ്‌സ് ബീഫ് കഴിക്കുന്ന തിരക്കിലാണ്, അതിനാല്‍ വിദേശ ക്രിസ്ത്യാനികളും മുസ്ലീങ്ങളും അവരുടെ പെണ്‍കുട്ടികളെ കൊണ്ടുപോകുന്നു, അടുത്തത് ലവ് ജിഹാദ്… എന്നിങ്ങനെ നീളുകയാണ് കീര്‍ത്തിയ്ക്കും പിതാവിനുമെതിരായ വിദ്വേഷ കമന്റുകള്‍.

ഇതിനിടെ വിവാഹം കഴിഞ്ഞാല്‍ അധികം വൈകാതെ ഡിവോഴ്‌സും കാണുമെന്ന അഭിപ്രായമായിട്ടും ചിലരെത്തി. ‘ഇരുവരും ദീര്‍ഘകാല സുഹൃത്തുക്കള്‍ ആയിരുന്നു. ഇനിയിപ്പോള്‍ വിവാഹമെന്ന് പേരിട്ട് ഒരു ചടങ്ങും നടത്തും. അത് കഴിഞ്ഞാല്‍ വൈകാതെ ഒര് ഡിവോഴ്‌സും… ശുഭം..എല്ലാം കാണാനും കേക്കാനും ഞങ്ങള്‍ റെഡിയാണെന്നാണ്.. ഒരാളുടെ പ്രതികരണം.

നടി മേനകയുടെയും ജി സുരേഷ് കുമാറിന്റെയും രണ്ട് പെണ്‍മക്കളില്‍ ഇളയ മകളാണ് കീര്‍ത്തി സുരേഷ്. ബാലതാരമായി സിനിമയില്‍ അഭിനയിച്ച കീര്‍ത്തി ഇടയ്ക്ക് ഇടവേള എടുത്തെരുന്നെങ്കിലും പിന്നീട് നായികയായി തിരിച്ചുവരവ് നടത്തി. മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ സജീവമായ നടി തെലുങ്കില്‍ മഹാനടി എന്ന ചിത്രത്തിലൂടെ ഗംഭീര പ്രകടനം കാഴ്ചവച്ചു. ഈ സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും കീര്‍ത്തിക്ക് ലഭിച്ചിരുന്നു.

ഇതോടെ തെന്നിന്ത്യയിലെ മുന്‍നിര നായികയായി വളരുകയും ചെയ്തു. ഇടയ്ക്കിടെ വിവാഹവുമായി ബന്ധപ്പെട്ട് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നില്‍ക്കാറുള്ള കീര്‍ത്തി തന്റെ പ്രണയത്തെക്കുറിച്ചോ വിവാഹത്തെക്കുറിച്ചോ ഇതുവരെ തുറന്നു സംസാരിച്ചിട്ടില്ല. എന്നാല്‍ സുഹൃത്തായ ആന്റണിയുമായുള്ള മകളുടെ വിവാഹത്തെക്കുറിച്ച്‌ സുരേഷ് കുമാര്‍ ആണ് സംസാരിച്ചത്.

‘കീര്‍ത്തി പ്ലസ് ടു പഠിക്കുമ്ബോള്‍ തുടങ്ങിയ പരിചയമാണ് ആന്റണിയുമായി. കേരളത്തിലും ചെന്നൈയിലും സ്വന്തമായി ബിസിനസ് നടത്തുകയാണ് ആന്റണി. ഗോവയില്‍ വെച്ച്‌ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ അടുത്ത മാസമായിരിക്കും വിവാഹമെന്ന്’, സുരേഷ് കുമാര്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *