ഹാര്‍ദ്ദിക് പാണ്ഡ്യയും ഭാര്യ നടാഷയും വേര്‍പിരിഞ്ഞു

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദ്ദിക്ക് പാണ്ഡ്യയും ഭാര്യ നടാഷയും വേര്‍പ്പിരിഞ്ഞതായി അറിയിച്ച്‌ താരം രംഗത്ത്.ഹാര്‍ദ്ദിക് പാണ്ഡ്യ തന്നെയാണ് ഈ കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. മാസങ്ങളോളം നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് താരം ഈ കാര്യം സ്ഥിരീകരിച്ചത്. നാല് വര്‍ഷം നീണ്ടു നിന്ന ദാമ്ബത്യജീവിതമാണ് ഇരുവരും അവസാനിപ്പിച്ചത്.2024 ഐപിഎല്‍ സീസണ്‍ മുതല്‍ തന്നെ ഇത്തരം അഭ്യൂഹങ്ങള്‍ പരന്നിരുന്നു. നടാഷ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ചിത്രങ്ങള്‍ കളഞ്ഞപ്പോള്‍ മുതലായിരുന്നു ആരാധകര്‍ക്കിടയില്‍ ഈ സംശയം ഉടലെടുത്തത്. മാത്രമല്ല നടാഷ തന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ നിന്നും ഹാര്‍ദിക്കിന്റെ പേര് നീക്കം ചെയ്തിരുന്നു.തങ്ങള്‍ പരസ്പരം വേര്‍പിരിഞ്ഞതായും മകന്‍ അഗസ്ത്യയുമായി ഒരുമിച്ച്‌ ഉണ്ടാകുമെന്നും പറഞ്ഞു. അവന്റെ സന്തോഷത്തിനായി ഞങ്ങളാല്‍ കഴിയുന്നതെല്ലാം അവനു നല്‍കുമെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ ഉണ്ടാകുമെന്നും പാണ്ഡ്യ പറഞ്ഞു. ഈ സമയത്ത് ഇരുവര്‍ക്കും ആവശ്യമായ സ്വകാര്യത നല്‍കുന്നതിന് എല്ലാവരുടെയും പിന്തുണ ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുന്നതായും ഹാര്‍ദിക് കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *