ഹാരി കെയ്ൻ പരിശീലനത്തിലേക്ക് മടങ്ങിയെത്തി

ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ ബയേണ്‍ മ്യൂണിക്കിനൊപ്പം ഭാഗിക പരിശീലനം പുനരാരംഭിച്ചു. കഴിഞ്ഞ മാസം ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരായ 1-1 സമനിലക്ക് ഇടയില്‍ തുടയിലേറ്റ പരിക്ക് കാരണം താരം പുറത്തായിരുന്നു.

തുടക്കത്തില്‍ 2025-ല്‍ മാത്രമേ മടങ്ങിവരൂ എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കെയ്ൻ പെട്ടെന്ന് തന്നെ തിരികെ വരികയായിരുന്നു.

മാനേജർ വിൻസെൻ്റ് കോമ്ബാനി വെള്ളിയാഴ്ച നടക്കുന്ന RB ലീപ്‌സിഗിനെതിരായ ബയേണിൻ്റെ വരാനിരിക്കുന്ന ബുണ്ടസ്‌ലിഗ പോരാട്ടത്തില്‍ കെയ്ൻ കളിക്കാൻ സാധ്യതയുണ്ടെന്ന് സൂചന നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *