ഉത്തർപ്രദേശിലെ ഹാഥറസില്‍ തിക്കിലും തിരക്കിലും പെട്ട് 120ലേറെ പേർ മരിക്കാനിടയായ സംഭവത്തില്‍ അനുശോചനമറിയിച്ച് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആല്‍ നഹ്യാൻ.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് അനുശോചന സന്ദേശം അയച്ചത്. സംഭവത്തില്‍ പരിക്കേറ്റവർക്ക് വേഗത്തില്‍ രോഗമുക്തിയുണ്ടാകട്ടെയെന്നും സന്ദേശത്തില്‍ പറഞ്ഞു.
യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആല്‍ മക്തൂം, യു.എ.ഇ വൈസ് പ്രസിഡന്‍റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യല്‍ കാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആല്‍ നഹ്യാൻ എന്നിവരും സമാനമായ അനുശോചന സന്ദേശം അറിയിച്ചിട്ടുണ്ട്.