ഹവല്ലി ഗവർണറേറ്റില്‍ സ്ത്രീയെ കൊലപ്പെടുത്തിയതിന് ഒരു പൗരനെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച വീട്ടില്‍ വെച്ചാണ് സ്ത്രീ കൊല്ലപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കുറ്റവാളിയെ ക്രിമിനല്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.