ഹലോ മമ്മി ചിരിപ്പിക്കും പേടിപ്പെടുത്തും; ട്രെയിലര്‍

ഷറഫുദ്ദീൻ, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ഫാന്റസി കോമഡി ഹൊറർ ചിത്രം ഹലോ മമ്മി’യുടെ ട്രെയിലർ പുറത്ത്.

ബോളിവുഡ് താരം സണ്ണി ഹിന്ദുജയാണ് മറ്റൊരു പ്രധാന താരം . അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.സാൻജോ ജോസഫ് കഥയും തിരക്കഥയും എഴുതുന്നു.മൂ.രി, സുഹൈല്‍ കോയ എന്നിവരുടെ വരികള്‍ക്ക് ജേക്സ് ബിജോയ് സംഗീതം പകരുന്നു.ഛായാഗ്രഹണം: പ്രവീണ്‍ കുമാർ, ചിത്രസംയോജനം: ചമൻ ചാക്കോ, ഹാങ്ങ് ഓവർ ഫിലിംസ് എ ആൻഡ് എച്ച്‌ എസ് പ്രൊഡക്ഷൻസ് എന്നീ ബാനറില്‍ ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുല്‍ ഇ. എസ് എന്നിവർ ചേർന്നാണ് നിർമ്മാണം.നവംബർ 21ന് റിലീസ് ചെയ്യും.വിതരണം ഡ്രീം ബിഗ് പിക് ചേഴ്സ്.
, പി .ആർ .ഒ പ്രതീഷ് ശേഖർ.

Leave a Reply

Your email address will not be published. Required fields are marked *