ഹഥ്‌റാസ് ദുരന്തം; മരണം 116 ആയി


ഉത്തര്‍പ്രദേശിലെ ഹഥ്‌റാസിലെ ഫുല്‍റായ് ഗ്രാമത്തില്‍ നടന്ന ‘സത്സംഗ’ത്തിന്റെ സമാപനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 116 ആയി.

സാധാരണയായി അര്‍ദ്ധ രാത്രിയില്‍ നടക്കുന്ന ഹിന്ദു വിഭാഗക്കാരുടെ മതചടങ്ങാണ് സത്സംഗ്.

സാകര്‍ വിശ്വഹരി എന്നും ഭോലെ ബാബ എന്നും അറിയപ്പെടുന്ന നാരായണ്‍ സാകര്‍ ഹരി നടത്തിയ ‘സത്സംഗി’ന്റെ സമാപനത്തിലാണ് ദുരന്തമുണ്ടായത്.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 2 ലക്ഷം രൂപ പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തില്‍ യുപി സര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. യുപി ഡിജിപിയും ചീഫ് സെക്രട്ടറിയും ഹത്രാസിലെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ മൂന്ന് മന്ത്രിമാരെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപകട സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അനുശോചനം അറിയിച്ചു.

ഹഥ്‌റാസ് ജില്ലയിലെ മുഗള്‍ഗര്‍ഹി ഗ്രാമത്തില്‍ മതപരമായ ഒരു പരിപാടി നടക്കുമ്ബോഴാണ് തിക്കും തിരക്കുമുണ്ടായി ദുരന്തമുണ്ടാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *