ഹത്രാസില്‍ നൂറിലധികം പേരുടെ മരണത്തിന് ഇടയാക്കിയ സത്സംഗുമായി ബന്ധപ്പെട്ട് പ്രധാനപ്രതിയും ആള്‍ദൈവവുമായി ബോലെ ഭാഭ ഒളിവിലിരുന്ന വീഡിയോ സന്ദേശം അയച്ചു.
സംഭവത്തില്‍ അതീവ ദു:ഖമുണ്ടെന്നും ഈ വേദന താങ്ങാനുള്ള ശക്തി ദൈവം നല്‍കട്ടെയെന്നും കുഴപ്പങ്ങള്‍ സൃഷ്ടിച്ച ആരേയും വെറുതേ വിടില്ലെന്നും ഭരണകൂടത്തിലും സര്‍ക്കാരിലും വിശ്വാസം അര്‍പ്പിക്കാനും അദ്ദേഹം പറയുന്നു.
”ദൈവം ഞങ്ങള്‍ക്ക് ഈ വേദന താങ്ങാനുള്ള ശക്തി നല്‍കട്ടെ, ദയവായി സര്‍ക്കാരിലും ഭരണത്തിലും വിശ്വസിക്കുക. കുഴപ്പങ്ങള്‍ സൃഷ്ടിച്ച ആരെയും വെറുതെ വിടില്ലെന്ന് എനിക്ക് വിശ്വാസമുണ്ട്. മരിച്ചുപോയ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും ഒപ്പം നില്‍ക്കാനും അവരുടെ ജീവിതത്തിലുടനീളം അവരെ സഹായിക്കാനും എന്റെ അഭിഭാഷകന്‍ എ.പി. സിംഗ് മുഖേന, ഞാന്‍ കമ്മിറ്റി അംഗങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.” ഭോലെ ബാബ വീഡിയോ പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം ഭോലിബാബയെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല.
കേസില്‍ ഇയാളുടെ സഹായിയെ പോലീസ് അറസ്റ്റു ചെയ്തു. ബോലെ ഭാഭയുടെ സഹായിയായി കണക്കാക്കുന്ന ദേവ് പ്രകാശ് മധുകറിനെയാണ് പോലീസ് ഡല്‍ഹിയില്‍ നിന്നും പിടികൂടിയത്. അപകടം നടന്ന സത് സംഗത്തിന്റെ മുഖ്യ സംഘാടകനാണ് ഇയാളെന്നാണ് വിവരം. ചികിത്സയി ലായിരുന്ന തന്റെ കക്ഷി ഡല്‍ഹിയിലെത്തി കീഴടങ്ങിയതായി മധുകറിന്റെ അഭിഭാഷകന്‍ എ പി സിങ് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ ഹാഥ്‌റസിലേക്ക് കൊണ്ടുവരികയാണെന്ന് പൊലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഹാഥ്‌റസിലെ സിക്കന്ദ്രറാവു പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ സത്സംഘത്തിന്റെ മുഖ്യ സംഘാടകനായ മധുകറാണ് പ്രധാനപ്രതി. തിക്കിലും തിരക്കിലും പെട്ട് മധുകറിനെ ഒന്നാം പ്രതിയാക്കി ഹത്രാസില്‍ യുപി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പോലും പ്രഖ്യാപിച്ചിരുന്നു. സത്സംഗത്തിന്റെ സംഘാടക സമിതിയിലുണ്ടായിരുന്ന രണ്ട് വനിതാ സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആറ് പേര്‍ കൂടി അറസ്റ്റിലായി.