strory sabu. k m
ഹണി റോസും ബോച്ചേ യും നമ്മുടെ സംസ്കാരവും
പണ്ട് ഒരു കഥ കേട്ടിട്ടുണ്ട് വിദേശത്ത് കുപ്രസിദ്ധമായ ഒരു ക്ലബ്ബുണ്ട് അവിടെ ചെല്ലുന്ന അവിടത്തെ എല്ലാ മെമ്പർമാരും നഗ്നരായാണ് വരണ്ടത് അങ്ങനെയാണ് രീതി അവർ ഒരിക്കൽ ഒരു ഇന്ത്യൻ പ്രതിനിധിയെ അവരുടെ ക്ലബ്ബിലേക്ക് ക്ഷണിച്ചു. ഇന്ത്യൻ പ്രതിനിധിയും ഈ ക്ലബ്ബിനെ കുറിച്ച് ധാരാളം കേട്ടിരുന്നു. ഏതായാലും ഇദ്ദേഹം അവരുടെ രീതിയിൽ തന്നെ അവിടെ ചെന്ന് കളയാം എന്ന് വിചാരിച്ച് തികച്ചും നഗ്നനായി വേദിയിലേക്ക് കയറി വന്ന് നോക്കുമ്പോൾ ആ ക്ലബ്ബിലെ മറ്റു മെമ്പർമാരെല്ലാം മാന്യമായി വസ്ത്രധാരണം നടത്തി അദ്ദേഹത്തെ സ്വീകരിക്കാൻ നിൽക്കുന്നതാണ് കണ്ടത് . നമ്മുടെ നാട് കാമശാസ്ത്രത്തിൻ്റെയും , ബജുരാഹോ ക്ഷേത്രത്തിലെ നഗ്ന ശിൽപങ്ങളുടേയും വെൺ മണി ശ്ലോകത്തിൻ്റെ നഗ്ന ശ്രിംഗാരത്തിൻ്റെയും പുരാണങ്ങളിലെ രാസലീലകളുടേതുമാണ് എന്നാൽ വിദേശികൾ പോലും നേരത്തെ ചൂണ്ടികാണിച്ച കഥയിലെ വരുന്നത് ഇന്ത്യൻ പ്രതിനിധിയായതിനാൽ തങ്ങൾ മാന്യമായ വസ്ത്രം ധരിക്കണം എന്ന് ബോധ്യപ്പെട്ട സംസ്കാരത്തിൻ്റെയും കൂടിയാണ് ഇതൊന്നും അറിയാതെ ലൈഗീക ദാരിദ്ര്യത്തിൽ മുഴുകി എന്തിലും ഏതിലും ദ്വയാർത്ഥങ്ങൾ കണ്ടു കഴിയുന്ന മലയാളി സമൂഹത്തിന് ഞരമ്പൻ രീതികൾക്ക് അത്തരം രോഗികൾക്കുള്ള ഒരു ഷോക്ക് ട്രീറ്റ്മെൻ്റാണ് ബോച്ചേയുടെ അറസ്റ്റ്”. . strory sabu. k m