പത്തനംതിട്ട: ഹണി ട്രാപ്പിൽ കുടുക്കി യുവാക്കളെ
അതിക്രൂരമായി മർദിച്ചു. സംഭവത്തിൽ പത്തനംതി ചരൽകുന്ന് സ്വദേശികളും യുവദമ്ബതികളുമായ ജയേഷും രശ്മിയും അറസ്റ്റിലായി. ഹാണി ട്രാപ്പിൽ കുടുക്കിയാണ് യുവാക്കളെ ദമ്ബതികൾ അതിക്രൂര മർദനത്തിനിരയാക്കിയത്. ആലപ്പുഴ, റാന്നി സ്വദേശികളായ യുവാക്കളാണ് ആക്രമണത്തിന് ഇരയായത്. ചരൽക്കുന്ന് സ്വദേശികളായ ജയേഷ് ഭാര്യ രശ്മി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇരുവരെയും പ്രണയം നടിച്ചാണ് രശ്മി വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. വ്യത്യസ്ത ദിവസങ്ങളിലാണ് യുവാക്കൾ ആക്രമണത്തിന് ഇരയായതെന്നും പൊല പറയുന്നു. ഈ മാസം ഒന്നാം തീയതിയാണ് ആലപ്പുഴ സ്വദേശിയായ യുവാവ് മർദനത്തിന് ഇരയായത്. തിരുവോണ ദിവസമാണ് റാന്നി സ്വദേശി ദമ്ബതികളുടെ പീഡനത്തിന് ഇരയായത്. ഭർത്താവ് ജയേഷ് ആണ് ഇരുവരെയും വീട്ടിലെത്തിച്ചത്. വിട്ടിലെത്തിയ യുവാക്കളെ വിവസ്ത്രരാക്കിയ ശേഷ യുവതിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന തരത്തിൽ ദൃശ്യങ്ങൾ പകർത്തി. പിന്നാലെ ദൃശ്യങ്ങ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണവും ഐ ഫോണ തട്ടിയെടുത്തതിന് ശേഷമായിരുന്നു ക്രൂരമർദനം. ഇരുവരെയും കെട്ടിത്തൂക്കിയ ശേഷം കൈയിലെ നഖങ്ങൾ പിഴുതെടുക്കുകയും ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ പിന്നുകൾ അടിക്കുകയും ചെയ്തു. റാന്നി സ്വദേശിയുടെ ജനനേന്ദ്രിയത്തിൽ 23ലേറെ തവണ സ്റ്റേപ്ലർ അടിച്ചതായി പൊലീസ് പറഞ്ഞു. തളർന്നുവീണ യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി ഇവർ ഉപേക്ഷിക്കുകയായിരുന്നു.


