മൊറോക്കൻ താരം അച്റഫ് ഹകീമിയെ ക്ലബില്‍ നിലനിർത്താൻ പി എസ് ജി. താരം ക്ലബില്‍ പുതിയ ഒരു ദീർഘകാല കരാർ ഒപ്പുവെക്കും.2029വരെയുള്ള കരാറില്‍ ആകും ഹകീമി ഒപ്പുവെക്കുന്നത്. ഇപ്പോള്‍ 2026 വരെയുള്ള കരാർ ആണ് ഹകീമിക്ക് ഉള്ളത്. ഹകീമിയെ സ്വന്തമാക്കാൻ മറ്റു ക്ലബുകളില്‍ നിന്നുള്ള ശ്രമം അവസാനിപ്പിക്കാൻ ആണ് ഈ നീക്കം. ലൂയിസ് എൻറിക്വെയുടെ കീഴില്‍ കഴിഞ്ഞ സീസണില്‍ PSGക്കായി നല്ല പ്രകടനങ്ങള്‍ ഹകീമി കാഴ്ചവെച്ചിരുന്നു. എന്നാല്‍ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസില്‍ ഹകീമിയെ പി എസ് ജിക്ക് നഷ്ടമായി. ഇത്തവണ ഒളിമ്ബിക്സിനായും ഹകീമിയെ നഷ്ടമാകും. 2021 മുതല്‍ ഹകീമി പി എസ് ജിയുടെ താരമാണ്.