മലപ്പുറം: ഒയാസിസ് കമ്ബനിക്കു വേണ്ടിയാണ് സർക്കാർ മദ്യനയം മാറ്റിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മദ്യ നയം മാറും മുൻപ് അവർ എലപ്പുള്ളിയില്‍ സ്ഥലം വാങ്ങിയത് ഇതിന് തെളിവാണ്.
മദ്യനയം മാറും എന്ന് കമ്ബനി എങ്ങനെ അറിഞ്ഞെന്ന് സതീശൻ ചോദിച്ചു.
എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിയില്‍ തീരുമാനമെടുത്തത് മുഖ്യമന്ത്രിയും എക്സൈസ് മന്ത്രി എം.ബി.രാജേഷും മാത്രം അറിഞ്ഞാണ്. കന്പനിക്ക് വേണ്ടി വീറോടെ വാദിക്കുന്നത് എക്സൈസ് മന്ത്രിയാണ്. താൻ പുറത്തുവിട്ട രേഖ വ്യാജമെന്ന് സർക്കാർ പറഞ്ഞിട്ടില്ല.