സർക്കാർ ഖജനാവില്‍ സ്വന്തം ചികിത്സയ്‌ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ ചെലവാക്കിയത് 77.74 ലക്ഷം രൂപ.
രണ്ടാം സർക്കാരിന്റെ കാലത്ത് എഴുതി വാങ്ങിയ തുകയുടെ കണക്കാണിത്. സാമ്ബത്തിക പ്രതിസന്ധി അതിരൂക്ഷമാകുന്നതിനിടെയാണ് വിവരകാശരേഖ പുറത്തുവന്നിരിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും അവരുടെ കുടുംബങ്ങളും ചികിത്സയിനത്തില്‍ വാങ്ങിയത് 1.73 കോടി രൂപയാണ്.
സർക്കാർ ജീവനക്കാർക്ക് മെഡ്സെപ്പ് പദ്ധതി നടപ്പാക്കിയെങ്കിലും മന്ത്രിമാർ ഇതില്‍ ചേർന്നിട്ടില്ല. പകരം ബില്ലുകള്‍ നല്‍കി പണം വാങ്ങുന്ന രീതിയാണ് ഇപ്പോഴും പിന്തുടരുന്നത്. മന്ത്രിമാർക്ക് ചികിത്സ ചെലവിന് പരിധിയില്ല. 2021 ജൂലായ് 7 മുതല്‍ 2024 ഒക്ടോബർ 3 വരെ മെഡിക്കല്‍ റീ ഇംബേഴ്സിമെന്റ് ഇനത്തില്‍ കൈപ്പറ്റിയ തുകയുടെ കണക്കുകളാണ് പൊതുഭരണ വകുപ്പ് നല്‍കിയത്.
മുൻപ് വിവരാവകാശ നിയമപ്രകാരം ചികിത്സ ബില്ലുകളുടെ വിശദാംശങ്ങളും പുറത്ത് വിട്ടിരുന്നു. എന്നാല്‍ മന്ത്രി ആർ. ബിന്ദുവിന്റെ പതിനായിരത്തിന്റെ കണ്ണടയും ബന്ധുക്കള്‍ ഭക്ഷണം കഴിച്ചതിന്റെ ബില്ലും വിവാദമായതോടെ ഇതിന് വിലക്കേർപ്പെടുത്തി. ഇപ്പോള്‍ ഒരാള്‍ ചെലവഴിച്ച തുക മാത്രമാണ് പുറത്ത് വിടുന്നത്. എന്തിനൊക്കെ ചെലവഴിച്ചു എന്ന് വെളിപ്പെടുത്തുന്നത് സ്വകാര്യതയെ ബാധിക്കുമെന്നാണ് സർക്കാർ വാദം.
ചികിത്സ ചെലവഴിച്ചത്…..
പിണറായി വിജയൻ- 77.74 ലക്ഷം
കെ. കൃഷ്ണൻകുട്ടി- 32.42 ലക്ഷം
വി. ശിവൻകുട്ടി- 18.95 ലക്ഷം
ആന്റണി രാജു- 6.41 ലക്ഷം
എ. കെ ശശീന്ദ്രൻ- 5.94 ലക്ഷം
ആർ. ബിന്ദു- 4.28 ലക്ഷം
അഹമ്മദ് ദേവർകോവില്‍- 4.20 ലക്ഷം
വി.എൻ വാസവൻ- 3.64 ലക്ഷം
എം.ബി രാജേഷ്- 3.39 ലക്ഷം
രാമചന്ദ്രൻ കടന്നപ്പള്ളി- 3.15 ലക്ഷം
വി. അബ്ദുറഹിമാൻ- 2.87 ലക്ഷം
എം. വി ഗോവിന്ദൻ- 2.22 ലക്ഷം
കെ. എൻ ബാലഗോപാല്‍- 2.05 ലക്ഷം
കെ. രാജൻ- 1.71 ലക്ഷം
വി. ഡി സതീശൻ- 1.42 ലക്ഷം
ജി. ആർ അനില്‍- 1.22 ലക്ഷം
കെ. രാധാകൃഷ്ണൻ- 99,219 രൂപ
ജെ. ചിഞ്ചു റാണി- 86,207 രൂപ
സജി ചെറിയാൻ- 25,424 രൂപ
പി. എ മുഹമ്മദ് റിയാസ്- 18,135 രൂപ
ചീഫ് വിപ്പ് എൻ. ജയരാജ്- 16,100 രൂപ