സൗദി എയര്‍ലൈന്‍സ് വിമാനത്തിന്‍റെ ടയറിനു തീപിടിച്ചു. റിയാദില്‍ നിന്ന് 297 യാത്രക്കാരുമായി പാക്കിസ്ഥാനിലെ പെഷവാറിലേക്ക് പറന്ന സൗദി എയർലൈൻസിന്‍റെ ടയറിനാണ് തീപിടിച്ചത്.
വിമാനത്തില്‍നിന്നു പുക ഉയർന്നതിനെത്തുടർന്ന് അടിയന്തരമായി ലാൻഡ്ചെയ്തു. പെഷവാറില്‍ വിമാനം ലാൻഡ് ചെയ്യാനിരിക്കെയാണ് വിമാനത്തിന്‍റെ ടയറില്‍ നിന്ന് പുക ഉയർന്നത്.
വിമാനം ലാൻഡ് ചെയ്തതിനു പിന്നാലെ എമർജൻസി വാതിലില്‍ കൂടി യാത്രക്കാരെ സുരക്ഷിതരായി നിലത്തിറക്കി. സൗദി എയര്‍ലൈൻസിന്‍റെ എസ്‌വി 792 വിമാനത്തിലാണ് തീപിടിത്തമുണ്ടായത്. ആർക്കും പരിക്കുകളില്ല.