കൊച്ചി വിമാനത്താവളത്തിലൂടെയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മൂന്നുപേർ കൂടി അറസ്റ്റില്‍.
വിമാനത്താവളത്തിലെ ആരോഗ്യവകുപ്പ് ജീവനക്കാരായ പത്തനംതിട്ട സ്വദേശി സേതു സന്തോഷ്, മലയാറ്റൂർ സ്വദേശി ഗോകുല്‍, സ്വർണക്കടത്ത് സംഘാംഗം മലയാറ്റൂർ സ്വദേശി ജെറിൻ ബൈജു എന്നിവരെയാണ് ഡി.ആർ.ഐ. അറസ്റ്റ് ചെയ്തത്.
ജൂലായ് ആദ്യം കൊച്ചി വിമാനത്താവളത്തില്‍ ഒരു കോടി രൂപ വില വരുന്ന 1400 ഗ്രാം സ്വർണം പിടികൂടിയിരുന്നു. ഈ കേസില്‍ വിമാനത്താവളത്തിലെ ആരോഗ്യവകുപ്പ് ജീവനക്കാരനെ പിടികൂടിയിരുന്നു.
തുടർ അന്വേഷണത്തിലാണ് മൂന്നുപേർ കൂടി പിടിയിലായത്. ഇവരെ സാമ്ബത്തിക കുറ്റാന്വേഷണ കോടതിയില്‍ ഹാജരാക്കി.