സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ യുവതി കഞ്ചാവുമായി അറസ്റ്റില്‍. ആണൂരിലെ വാടക ക്വാർട്ടേസില്‍ നിന്നാണ് യുവതിയെ പിടികൂടിയത്.
കോട്ടയം കാഞ്ഞിരമറ്റം സ്വദേശി കെ ശില്പ (29) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ശില്പ 11 മാസം മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊല്ലുന്നത്.
ക്വാർട്ടേഴ്‌സ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പന നടക്കുന്നുണ്ടെന്ന പയ്യന്നൂർ റെയ്ഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പക്ടർ വി സുരേഷിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. കൊലക്കേസില്‍ കഴിഞ്ഞ മാസം ജാമ്യത്തിലിറങ്ങിയശേഷം കാസർകോട്, മംഗളൂരു എന്നിവിടങ്ങളിലായിരുന്നു താമസം. ഒരാഴ്ച മുൻപാണ് ആണൂരിലെ ക്വാർട്ടേഴ്സില്‍ താമസം തുടങ്ങിയത്.