സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാർ യാത്രികൻ മരിച്ചു. മാവേലിക്കര ചെട്ടികുളങ്ങര ഈരേഴ തെക്ക് ഇടയിനേത്ത് പരേതനായ കേശവപിള്ള – രുദ്രാണിയമ്മ ദമ്ബതികളുടെ മകൻ രാജേഷ് (49) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ മാവേലിക്കര – തിരുവല്ല സംസ്ഥാനപാതയില്‍ ചെന്നിത്തല ചെറുകോല്‍ പ്രായിക്കര പെട്രോള്‍ പമ്ബിനു മുന്നിലായിരുന്നു അപകടം.
ചെട്ടികുളങ്ങരയില്‍ നിന്ന് മാന്നാർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും, മാന്നാർ ഭാഗത്തു നിന്നും കായംകുളത്തിന് പോവുകയായിരുന്ന സ്വകാര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു. കാർ പൂർണമായും തകർന്നു. ഉടൻ തന്നെ നാട്ടുകാർ പമ്ബില്‍ പാർക്ക് ചെയ്തിരുന്ന മറ്റൊരു സ്വകാര്യ ബസില്‍ കാറിലുണ്ടായിരുന്ന നാലുപേരേയും മാവേലിക്കര ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാജേഷ് മരിച്ചു.
പരിക്കേറ്റ ചെട്ടികുളങ്ങര കണ്ണമംഗലം യു.പി സ്കൂളിലെ അധ്യാപികയായ ഭാര്യ ലക്ഷ്മിയെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മക്കള്‍: ശിവാനി, ശിഖ.