സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ ഡിപ്ലോമ ഇന്‍ അപ്ലൈഡ് കൗണ്‍സലിംഗ് കോഴ്സിന് https://app.srccc.in/register എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി ഡിസംബര്‍ 31 വരെ അപേക്ഷിക്കാം. ഫോണ്‍: 8590622799.
*വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല കോഴ്‌സ്*
സാംസ്‌കാരിക വകുപ്പിന് കീഴിലെ ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ പാരമ്പര്യ വാസ്തുശാസ്ത്രത്തിലെ നാലുമാസ ഹ്രസ്വകാല കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. പ്രായപരിധി ഇല്ല. സിവില്‍ ഡ്രാഫ്റ്റ്സ്മാന്‍, ഐ.ടി.ഐ., സിവില്‍ എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ്ഷിപ്പ് തുടങ്ങിയവയാണ് യോഗ്യതകള്‍. എക്സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാ ഗുരുകുലം ആറന്മുള, പത്തനംതിട്ട, 689 533 എന്ന വിലാസത്തില്‍ ജനുവരി 20നകം അപേക്ഷിക്കണം. ഫോണ്‍: 0468 2319740, 9188089740, 9188593635, 9605046982, 9605458857.വെബ്സൈറ്റ്: https://vasthuvidyagurukulam.com.
*വസ്തു ലേലം*
നിലമ്പൂര്‍ താലൂക്കിലെ മുക്കട്ട സ്വദേശിയായ പന്തനാലികുന്നേല്‍ ബാബുമോന്‍ ജോസഫില്‍ നിന്നും ജപ്തി ചെയ്ത് ഏറ്റെടുത്ത 0.0283 ഹെക്ടര്‍ സ്ഥലം ഡിസംബര്‍ 27ന് രാവിലെ 11 ന് നിലമ്പൂര്‍ വില്ലേജ് ഓഫീസില്‍ വെച്ച് ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
*ക്വട്ടേഷന്‍ ക്ഷണിച്ചു*
ജില്ലാ മെഡിക്കല്‍ ഓഫിസില്‍ റെക്കോര്‍ഡ് റൂം സജ്ജീകരിക്കുന്നതിന് തയ്യാറുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.ക്വട്ടേഷനുകള്‍ ജനുവരി ഏഴിന് ഉച്ചയ്ക്ക് 1.00 മണിക്ക് മുമ്പായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം), സിവില്‍സ്റ്റേഷന്‍, മലപ്പുറം എന്ന വിലാസത്തില്‍ ലഭിക്കണം.
ഐ. എച്ച്.ആര്‍.ഡി. കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
മാവേലിക്കരയില്‍ ജനുവരിയില്‍ ആരംഭിക്കുന്ന ഐ. എച്ച്.ആര്‍.ഡി. കോഴ്സുകള്‍ക്ക് ഡിസംബര്‍ 31 വരെ അപേക്ഷിക്കാം. പി.ജി.ഡി.സി.എ ( യോഗ്യത ഡിഗ്രി), ഡിപ്ലോമ ഇന്‍ ഡാറ്റ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (യോഗ്യത എസ്.എല്‍.സി), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (യോഗ്യത പ്ലസ്ടു), സട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫോര്‍മേഷന്‍ സയസസ് (യോഗ്യത എസ്.എല്‍.സി) എന്നീ കോഴ്‌സുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്. എസ്.സി എസ്.ടി ഒ.ബി.സി. വിഭാഗങ്ങള്‍ക്ക് ഫീസിളവുണ്ട്. അപേക്ഷഫോമും വിശദവിവരങ്ങളും www.ihrdadmissions.org എന്ന വെബ്സൈറ്റില്‍. ഫോണ്‍: 9562771381.
ഉപഭോക്തൃദിനം ആചരിച്ചു
ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പിന്റേയും ജില്ലാ ഉപഭോക്തൃ കമ്മീഷന്റെയും ആഭിമുഖ്യത്തില്‍ ദേശീയ ഉപഭോക്തൃ ദിനാചരണം സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. ജില്ലാ ഉപഭോക്തൃകമ്മീഷന്‍ അംഗം സി.വി. മുഹമ്മദ് ഇസ്മായില്‍ അധ്യക്ഷനായി. ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ പ്രസിഡന്റ് കെ.മോഹന്‍ദാസ്, അസിസ്റ്റന്റ് രജിസ്ട്രാര്‍ എ.ടി.ഷാജി, . ജില്ലാ സപ്ലൈ ഓഫീസ് സീനിയര്‍ സൂപ്രണ്ട് പി. അബ്ദുറഹിമാന്‍, ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ അംഗം പ്രീതി ശിവരാമന്‍, പ്രസ്സ് ക്ലബ് സെക്രട്ടറി വി.പി. നാസര്‍, തിരൂരങ്ങാടി താലൂക്ക് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റി പ്രസിഡന്റ് ടി.ടി. അബ്ദുള്‍ റഷീദ്, മേലാറ്റൂര്‍ കണ്‍സ്യൂമര്‍ ഫോറം പ്രസിഡന്റ് പി.കുഞ്ഞു എന്നിവര്‍ സംബന്ധിച്ചു.
*സംസ്ഥാനതല ചെസ്സ് മത്സരം*
ദേശീയ യുവജനദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി ചെസ്സ് മത്സരം സംഘടിപ്പിക്കുന്നു. 2025 ജനുവരി നാലിന് കണ്ണൂരിലാണ് മത്സരം. ഒന്നാം സ്ഥാനത്തിന് 15,000 രൂപയും, രണ്ടാം സ്ഥാനത്തിന് 10,000 രൂപയും, മൂന്നാം സ്ഥാനത്തിന് 5000 രൂപയും, ട്രോഫിയും നല്‍കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ വിശദമായ ബയോഡാറ്റ [email protected] എന്ന ഇമെയില്‍ വഴിയോ, കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം. ജി, തിരുവനന്തപുരം- 33 എന്ന വിലാസത്തിലോ, നേരിട്ടോ നല്‍കാവുന്നതാണ്. അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍: 0471 2308630.
*മീഡിയ അക്കാദമിയില്‍ ഓഡിയോ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്‌സ്*്
കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ സര്‍ക്കാര്‍ അംഗീകൃത ഓഡിയോ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്സിലേക്ക് ജനുവരി നാലു വരെ അപേക്ഷിക്കാം. റേഡിയോ ജോക്കിയിങ്, പോഡ് കാസ്റ്റിംഗ്, ഡബ്ബിംഗ്, ഓഡിയോ എഡിറ്റിംഗ്, മിക്സിംഗ് ആന്‍ഡ് മാസ്റ്ററിംഗ് തുടങ്ങിയവയിലാണ് പരിശീലനം. കോഴ്സ് കാലാവധി രണ്ടര മാസം. പ്രായപരിധി ഇല്ല. ഓരോ സെന്ററിലും 10 സീറ്റുകളാണ് ഉള്ളത്. കോഴ്സ് ഫീസ് 15,000 രൂപയാണ് . യോഗ്യത: പ്ലസ് ടു. www.keralamediaacademy.org എന്ന വെബ്‌സൈറ്റിലൂടെ 2025 ജനുവരി നാലു വരെ അപേക്ഷിക്കാം. ഫോണ്‍: 0484-2422275, 0471-2726275, 9744844522, 7907703499.
*പേവിഷബാധ ബോധവത്കരണ വാഹനം ഫ്‌ലാഗ് ഓഫ് ചെയ്തു*
സംസ്ഥാനം പേവിഷ വിമുക്തമാക്കുന്നതിന്റെ ഭാഗമായി മിഷന്‍ റാബീസുമായി സഹകരിച്ച് നടത്തിവരുന്ന മാസ്സ് ഡോഗ് വാക്‌സിനേഷന്‍ ക്യാമ്പയിനിന്റെ ജില്ലാതല പ്രചാരണ വാഹനം ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.സക്കറിയ സാദിഖ് മധുരക്കറിയന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. മുഴുവന്‍ തെരുവുനായകളെയും പേവിഷ പ്രതിരോധ വാക്‌സിനേഷന് വിധേയമാക്കി ജില്ലയെ പേവിഷ മുക്തമാക്കി മാറ്റുന്നതിന് എല്ലാ പഞ്ചായത്തുകളും ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നും ഈവര്‍ഷം തന്നെ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. മലപ്പുറം ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.കെ. ഷാജി അധ്യക്ഷത വഹിച്ചു. പി.ആര്‍.ഒ ഡോ.ലുഖ്മാന്‍ കാവുംപുറത്ത്, ഡോ.അജ്മല്‍, ഡോ.വസീം, ഡോ.അബ്ദുള്‍ നാസര്‍, ഹസ്സന്‍കുട്ടി എഫ്.ഒ, ദിലീപ്കുമാര്‍ തുടങ്ങിയര്‍ പങ്കെടുത്തു.
*ടെണ്ടര്‍ ക്ഷണിച്ചു*
ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി നിലമ്പൂര്‍ പെരുമ്പടപ്പ്, പെരിന്തല്‍മണ്ണ ഡേ കെയര്‍ സെന്ററുകളിലേക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ 15 പേര്‍ക്ക് സഞ്ചരിക്കാവുന്ന 2500 കി.മീ വരെ ഓടാന്‍ തയാറുള്ള, മൂന്നു വര്‍ഷത്തില്‍ കവിയാത്ത രജിസ്ട്രേഷന്‍ ഉള്ള വാഹനങ്ങളുടെ ഉടമകളില്‍ നിന്ന് വാഹനങ്ങള്‍ ലഭ്യമാക്കുന്നതിന് ടെണ്ടറുകള്‍ ക്ഷണിച്ചു. ഡിസംബര്‍ 23 മുതല്‍ ജനുവരി 10 ന് രാവിലെ 11 മണി വരെ ടെണ്ടര്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസില്‍ നേരിട്ടോ 9961450833 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് ജില്ലാ മാനസികാരോഗ്യ പദ്ധതി നോഡല്‍ ഓഫീസര്‍ അറിയിച്ചു.
*വസ്തു ലേലം*
നിലമ്പൂര്‍ താലൂക്കിലെ വണ്ടൂര്‍ കാരാട് പ്രദേശത്തെ ബ്ളോക്ക് 80 റീസര്‍വേ നമ്പര്‍ 267/24 ലെ 0.0490 സ്ഥലവും XX1/384 നമ്പര്‍ കെട്ടിടവും ജനുവരി അഞ്ചിന് രാവിലെ 11 മണിക്ക് വണ്ടൂര്‍ വില്ലേജ് ഓഫീസില്‍ വെച്ച് ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
*പബ്ലിക് ഹിയറിങ്*
ഏറനാട് താലൂക്കിലെ ഊര്‍ങ്ങാട്ടിരി വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 27 ല്‍ 183/1, 183/8, 184/4, 185/1, 185/3-1, 185/2-1, 185/3-3, 187/2, 187/3 എന്നീ സര്‍വേ നമ്പറുകളില്‍ ഉള്‍പ്പെട്ട പ്രദേശത്ത് ഗ്രാനൈറ്റ് ക്വാറി തുടങ്ങുന്നതിന് പാരിസ്ഥിതിക അനുമതി നല്‍കുന്നതിനായി പബ്ലിക് ഹിയറിംഗ് നടത്തുന്നു. 2025 ജനുവരി 21ന് രാവിലെ 11ന് ഊര്‍ങ്ങാട്ടിരി സാഗര്‍ ഈസ്റ്റ് അവന്യു ഓഡിറ്റോറിയത്തില്‍ വച്ചാണ് ഹിയറിങ്. പദ്ധതിയെക്കുറിച്ച് ആശങ്കയുള്ള സമീപവാസികള്‍ക്ക് അവരുടെ അഭിപ്രായങ്ങളും ആശങ്കകളും പബ്ലിക് ഹിയറിങ് സമയത്ത് അവതരിപ്പിക്കാം. പദ്ധതി സംബന്ധിച്ച് അപേക്ഷകന്‍ സമര്‍പ്പിച്ച വിവരങ്ങള്‍ മലപ്പുറം ജില്ലാ കലക്ടറുടെ ഓഫീസ്, ജില്ലാ വ്യവസായ കേന്ദ്രം ഓഫീസ്, ജില്ലാ പഞ്ചായത്ത് ഓഫീസ്, ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് ഓഫീസ്, സ്റ്റേറ്റ് എന്‍വയോണ്‍മെന്റ് ഇംപാക്ട് അസസ്സ്‌മെന്റ് അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും.
.