സ്റ്റാറ്റിക് ഡിസ് പ്ലേകളും എയര്‍ലൈൻ സ്റ്റാളുകളും

മുൻവർഷങ്ങളിലേതിനേക്കാള്‍ മികച്ച സൗകര്യങ്ങളാണ് ബഹ്‌റൈൻ ഇന്റർനാഷനല്‍ എയർഷോ ഓർഗനൈസിങ് കമ്മിറ്റി ഇത്തവണ ഒരുക്കിയിരിക്കുന്നത്.

125 വ്യത്യസ്ഥ എയർ ക്രാഫ്റ്റുകള്‍ പ്രദർശിപ്പിച്ചിട്ടുണ്ട്.

എയർഷോയില്‍ പൂർണമായും ബുക്ക് ചെയ്ത ചാലറ്റുകള്‍, 60 കമ്ബനികളുള്ള എക്സിബിഷൻ ഹാള്‍, സ്റ്റാറ്റിക്, ഫ്ലയിങ് ഡിസ് പ്ലേകള്‍ക്കുള്ള ഒരു എയർക്രാഫ്റ്റ് ഡിസ് പ്ലേ ഏരിയ, കുടുംബങ്ങള്‍ക്കായി പ്രത്യേക മേഖല എന്നിവയുണ്ട്. എമിറേറ്റ്സിന്റെ 400ലധികം യാത്രക്കാരെ വഹിക്കുന്ന എയർബസ്, B52, F35, ടൈഫൂണ്‍, F16, മിറാഷ് 2000 എന്നിവയുള്‍പ്പെടെ പുതിയ വിമാനങ്ങള്‍ പ്രദർശിപ്പിച്ചിട്ടുണ്ട്. വാണിജ്യ, ബിസിനസ് ജെറ്റുകള്‍, ചരക്ക്, ചെറുവിമാനങ്ങള്‍ അടക്കം നിരവധി വിമാനങ്ങള്‍ പ്രദർശനത്തിലുണ്ട്.

എൻജിനീയർമാർ, പൈലറ്റുമാർ, ബഹിരാകാശ യാത്രികർ, ക്രാഫ്റ്റിങ്, സിമുലേറ്ററുകള്‍ എന്നിവ സംബന്ധിച്ച വർക്ക് ഷോപ്പുകളും നടക്കുന്നുണ്ട്. ഏവിയേഷൻ മ്യൂസിയം, സയൻസ് ഷോകള്‍, ഫോട്ടോ ചുവരുകള്‍, സെല്‍ഫി പോയന്റുകള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *