സ്പീക്കർ എ.എൻ. ഷംസീർ യുഎസിലേക്ക്. അമേരിക്കയിലെ കെന്‍റക്കിയില്‍ നടക്കുന്ന നാഷനല്‍ ലെജിസ്ലേച്ചർ കോണ്‍ഫറൻസില്‍ പങ്കെടുക്കാനാണ് യുഎസിലേക്ക് തിരിച്ചത്.
വിവിധ രാജ്യങ്ങളിലെ നിയമനിർമാണസഭകളിലെ അംഗങ്ങളുടെയും അധ്യക്ഷരുടെയും യോഗമാണ് ഇത്. ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് പരിപാടി നടക്കുന്നത്.
കോഴിക്കോട്ടുനിന്ന് ഖത്തർ വഴിയാണ് ഷംസീർ അമേരിക്കയിലേക്കു പോയത്. ഇത് നേരത്തേ നിശ്ചയിച്ച പരിപാടിയാണെന്ന് സ്പീക്കറുടെ ഓഫിസ് അറിയിച്ചു.