സ്‌കൂള്‍ കലോത്സവ പരാതികള്‍ പരിഗണിക്കാന്‍ പ്രത്യേക ട്രൈബ്യൂണല്‍ സ്ഥാപിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.
വിരമിച്ച ഹൈക്കോടതി ജഡ്ജിയും ഐഎഎസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്ന മൂന്നംഗ ട്രൈബ്യൂണലിനെ നിയോഗിക്കണം. സ്‌കൂള്‍ കലോത്സവ ട്രൈബ്യൂണല്‍ സ്ഥാപിക്കുന്നതില്‍ സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും കോടതി വ്യക്തമാക്കി. കലോത്സവ പരാതികള്‍ പരിഹരിക്കാനായി ഹൈക്കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്താനാവില്ലെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്