സ്‌കൂട്ടറിലെത്തി മദ്യം വില്‍പണ നടത്തിയിരുന്ന യുവാവ് അറസ്റ്റില്‍. തൊണ്ടിയില്‍ കണ്ണോത്ത് വീട്ടില്‍ കെ.
ബിജേഷിനെ (42) നെയാണ് മുല്ലപ്പള്ളി തോടിനുസമീപം മദ്യവില്പനനടത്തുന്നതിനിടെ എക്‌സൈസ് അറസ്റ്റ് ചെയ്തത്.മദ്യവില്പനക്കുപയോഗിച്ച സ്‌കൂട്ടറും വില്പനക്ക് വാഹനത്തില്‍ സൂക്ഷിച്ച 15 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും മദ്യം വിറ്റവകയില്‍ ലഭിച്ച 600 രൂപയും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ബിജേഷ് വ്യാപകമായി മദ്യവില്പന നടത്തുന്നതായി ലഭിച്ച പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.
പദ്മരാജന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ കെ.കെ. ബിജു, സുനീഷ് കിള്ളിയോട്ട്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി. സുരേഷ്, എം.ബി. മുനീര്‍, ശ്രീജ ആര്‍. ജോണ്‍ എന്നിവര്‍ പങ്കെടുത്തു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.