സോഷ്യൽ മീഡിയായിലും മറ്റു മാധ്യമങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ കണ്ട ഒരു വാർത്ത വല്ലാതെ ഞെട്ടൽ ഉളവാക്കുന്നതാണ്.

sabu ka

ഒരു പ്ലസ് വൺ വിദ്ധ്യാർത്ഥി ക്ലാസ്സിലേക്ക് കൊണ്ടുവന്ന മൊബൈൽ ഫോൺ അദ്ധ്യാപകൻ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കാര്യവുമായി പ്രധാന അദ്ധ്യാപകൻ്റെ മുന്നിൽ ചെന്നിരുന്ന് കൊന്നുകളയുമെന്ന ഭീക്ഷണിയാണ് ആ കൗമാരക്കാരൻ മുഴക്കി രോക്ഷത്തോടെ ഇറങ്ങി പോകുന്നത്. കുറച്ച് വർഷങ്ങൾക്ക് മുൻപ് ഇതായിരുന്നില്ല നമ്മുടെ വിദ്യാലയങ്ങളിലെ സ്ഥിതി ഏതൊരു വിദ്ധ്യാർത്ഥിയെയും ശാസിക്കാനും ശിക്ഷിക്കാനും ഉള്ള അധികാരം അധ്യാപകർക്ക് ഉണ്ടായിരുന്നു. നിയമപരമായി അതിലെ ശരി തെറ്റുകൾ അവിടെ നിൽക്കട്ടെ. കൂടുതൽ ഉയർന്ന സമൂഹങ്ങളിലെത് പോലെ നിയമങ്ങൾ മാറ്റി കൊണ്ട് വരുമ്പോൾ പോലും നമ്മൾ നമ്മളുടെ അടിസ്ഥാന മൂല്യങ്ങൾക്ക് കൂടുതൽ ഊന്നൽ സമൂഹത്തിൽ നിലനിർത്താൻ ആവശ്യമായ കാര്യങ്ങൾ ചെയ്യണം അതിന് വിദ്യാർത്ഥി സംഘടനകളും സർക്കാരും രക്ഷിതാക്കളും സമൂഹവും ജാഗ്രത കാണിക്കണം അല്ലാതെ പുരോഗമന സമൂഹത്തിലെ മാറ്റങ്ങൾ വന്നാൽ അമേരിക്കയിൽ കുട്ടികൾ തോക്കുമായി വന്നാ സഹപാഠികളെ വെടിവെച്ചിടുന്ന വാർത്തകൾ പോലുള്ള കുഴപ്പങ്ങളിൽ പെട്ട് പോകും മാതാ പിതാ ഗുരു ദൈവം എന്നതായിരിക്കണം ആദ്യമായി ഒരു വിദ്യാർത്ഥിയിൽ അടിസ്ഥാന മുദ്രാവാക്യമായി മുഴങ്ങണ്ടത്. പഴയ തലമുറ തങ്ങളെ ഏറ്റവും അധികം ശിക്ഷിച്ച അധ്യാപകരെ പിന്നീട് ചെന്ന് കാണുകയും ആദരിക്കുന്നതും ചിരപരിചിതമായ കാര്യമാണ് ഇവിടെ ആ വിദ്യാർത്ഥിയോട് സഹതാപമാണ് തോന്നിയത് ഇങ്ങനെ ഒക്കെ പെരുമാറാൻ ഉള്ള സാഹചര്യം അവന് എവിടെ നിന്നും ഉണ്ടായി എന്നാണ് കുറ്റപ്പെടുത്തുന്നതിന് മുൻപ് നമ്മൾ ആലോചിക്കണ്ടത് എന്തായാലും അവൻ മാപ്പ് പറഞ്ഞു കഴിഞ്ഞു ഭാവിയിൽ അവന് നല്ല പൗരനായി വളരാൻ കഴിയും എന്നാണ് നന്മയുള്ള എല്ലാവരും കരുതുന്നത്

sabu ka

Leave a Reply

Your email address will not be published. Required fields are marked *