സെയ്ഫ് അലിഖാനെ കുത്തിയ പ്രതി പിടിയിലായെന്ന് സൂചന

ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയെന്ന് സംശയിക്കുന്നയാളെ പിടികൂടിയതായി സൂചന.

ബാന്ദ്രയിലെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച്‌ ചോദ്യം ചെയ്യുകയാണ്. അക്രമത്തിന് പിന്നാലെ പ്രതിക്ക് വേണ്ടി വന്‍ തെരച്ചിലാണ് പോലീസ് നടത്തിയത്. സാങ്കേതികമായ എല്ലാ സാധ്യതയും പരിശോധിക്കുകയും തെളിവെടുക്കുകയും ചെയ്തിരുന്നു.

അതേസമയം മുംബൈ പോലീസ് കസ്റ്റഡിയിലെടുത്ത ഒരു പ്രതിയെ കുറിച്ച്‌ കൂടുതല്‍ അറിവില്ല, കൂടാതെ ഇന്നലെ നടന്റെ വീട്ടില്‍ അതിക്രമിച്ച്‌ കയറി ആക്രമിച്ച അതേ വ്യക്തി തന്നെയാണോ എന്നും സ്ഥിരീകരിച്ചിട്ടില്ല. ഇന്ന് രാവിലെ ഇയാളെ ബാന്ദ്ര പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്്. സംഭവത്തിന് ശേഷം ഇന്നലെ ബാന്ദ്ര റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നുമായിരുന്നു പ്രതിയെ കണ്ടെത്തിയതെന്ന സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഓടി രക്ഷപ്പെടുന്നതിന് മുമ്ബ് വസ്ത്രം മാറിയിരുന്നതായി പോലീസ് കരുതുന്നു.

പോലീസ് 20 ടീമുകളെ രൂപീകരിച്ച്‌ സാങ്കേതിക വിവരങ്ങള്‍ ശേഖരിക്കുകയും പ്രതികളെ കണ്ടെത്തുന്നതിന് ഇന്‍ഫര്‍മര്‍മാരെ ഉപയോഗിക്കുകയും ചെയ്തു. അക്രമിയെ തേടി പോലീസ് സംഘങ്ങളും വസായിലും നലസോപാരയിലും ക്യാമ്ബ് ചെയ്യുന്നുണ്ട്. കവര്‍ച്ച നടത്തുന്നതിനായി പ്രവേശിക്കുകയായിരുന്നു എന്നും ഇത് തടയാന്‍ നടന്‍ ശ്രമിച്ചപ്പോള്‍ ആറു തവണ കുത്തുകയായിരുന്നു എന്നുമാണ് പുറത്തുവരുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *