സെക്രട്ടറിയേറ്റ് ധർണ്ണ സംഘടിപ്പിച്ചു .*

തിരുവനന്തപുരം :
എയ്ഡഡ് സ്കൂളുകളെ തകർക്കാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാർ നിലപാടിനെതിരെ 18 / 1 / 2025 ശനിയാഴ്ച കേരള എയ്ഡഡ് ടീച്ചേഴ്സ് കളക്റ്റീവിൻ്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് ധർണ്ണ സംഘടിപ്പിച്ചു . ഭിന്നശേഷി നിയമനത്തിൻ്റെ മറവിൽ 3 വർഷത്തോളമായി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാത്ത കേരളത്തിലെ 16000 അധ്യാപകരുടെ പ്രതിനിധികൾ , ആവശ്യത്തിന് കുട്ടികൾ ഉണ്ടായിട്ടും UID ഇൻവാലീഡ് ആയതിൻ്റെ പേരിൽ ജോലി നഷ്ടപ്പെട്ട അധ്യാപകർ, വർഷങ്ങളായി അധിക തസ്തികളിൽ ജോലി ചെയ്തിട്ടും നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകർ എന്നിവർ ധർണ്ണയിൽ പങ്കെടുത്തു . സർക്കാരിൻ്റെ എയ്ഡഡ് മേഖലയോടുള്ള തരംതിരിവ് പൊതു വിദ്യാഭ്യാസ മേഖലയുടെ തകർച്ചയിലേക്കാണ് നയിക്കുക എന്ന് കെ. എ .ടി .സി പ്രതിനിധികൾ ചൂണ്ടി കാണിച്ചു . കേരളത്തിൽ 65 % കുട്ടികളും പഠിക്കുന്ന എയ്ഡഡ് സ്കൂളുകളിൽ അധ്യാപകർ തൊഴിൽ സുരക്ഷിതത്വവും ശമ്പളവും ഇല്ലാതെ വർഷങ്ങളോളം ജോലി ചെയ്യേണ്ടി വരുന്നത് അധ്യാപക സമൂഹത്തിൻറെ ആത്മവിശ്വാസം ഇല്ലാതാക്കുകയും അത് ഇതുവരെ ആർജിച്ചെടുത്ത പൊതു വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങൾക്ക് തിരിച്ചടിയാവുമെന്നും ധർണ്ണയിൽ പങ്കെടുത്ത അധ്യാപകർ സർക്കാറിനെ ഓർമ്മിപ്പിച്ചു. പ്രശ്നം പൊതുജന ശ്രദ്ധയിൽ എത്തിക്കാൻ ആയിരം തെരുവു ക്ലാസുകൾ സംഘടിപ്പിക്കുന്നതിന് ഭാഗമായുള്ള ഉദ്ഘാടന ക്ലാസും സെക്രട്ടറിയേറ്റിന് മുന്നിൽ നടന്നു . ധർണ്ണയിൽ പ്രസിഡൻ്റ് ബിൻസിൻ ഏക്കാട്ടൂർ , സെക്രട്ടറി ശ്രീഹരി കണ്ണൂർ, ഷബീർ മലപ്പുറം മറ്റു നേതാക്കൻമാർ എന്നിവർ സംസാരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *