റോഡില്‍ സ്‌റ്റേജ് കെട്ടിയതിന് എ.ഐ.ടി.യു.സി പ്രവര്‍ത്തകരെ പരസ്യമായി ശകാരിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സെക്രട്ടറിയേറ്റിന് മുന്നിലായിരുന്നു സംഭവം. ബിനോയ് വിശ്വത്തിന്റെ ശകാരത്തിനു പിന്നാലെ റോഡില്‍ കെട്ടിയ സ്റ്റേജ് പ്രവര്‍ത്തകര്‍ ഇളക്കിമാറ്റി.
രണ്ട് ലോറികള്‍ ചേര്‍ത്തിട്ടായിരുന്നു സ്റ്റേജ് കെട്ടിയിരുന്നത്. തൊഴില്‍ സുരക്ഷയും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കാന്‍ നടപടി ആവശ്യപ്പെട്ടായിരുന്നു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ എഐടിയുസി പ്രതിഷേധം.
പൊതുനിരത്തില്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ലയെന്ന് അറിയില്ലേയെന്നും പിന്നെന്തിന് ചെയ്‌തെന്നും ചോദിച്ചായിരുന്നു ബിനോയ് വിശ്വത്തിന്റെ ശകാരം.
മുന്‍പ് റോഡില്‍ സ്റ്റേജ് കെട്ടി സമരം ചെയ്തതിന് ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. പാളയം ഏരിയാ സമ്മേളനത്തിനറെ ഭാഗമായി പൊതുനിരത്തില്‍ പന്തല്‍ കെട്ടിയതിന്റെ പേരില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേയും കോടതി വിമര്‍ശിച്ചിക്കുകയും കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.