നടന് അല്ലു അര്‍ജുന്റെ അറസ്റ്റില്‍ പ്രതികരണവുമായി ബോളിവുഡ് താരം വരുണ്‍ ധവാന്. സുരക്ഷാ മുന്‍കരുതലുകള്‍ ഒരു നടന്റെ മാത്രം ഉത്തരവാദിത്വമാണെന്ന് പറയാന്‍ കഴിയില്ലെന്ന് വരുണ്‍ ധവാന് പറഞ്ഞു.
ബേബി ജോണ്‍ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനിടെയായിരുന്നു താരത്തിന്റെ പ്രതികരണം
‘സുരക്ഷാ മുന്‍കരുതലുകള്‍ ഒരു നടന്റെ മാത്രം ഉത്തരവാദിത്വമാണെന്ന് പറയാന്‍ കഴിയില്ല. ചുറ്റുമുള്ളവരെ നമ്മള്‍ക്ക് ബോധവത്കരിക്കാം, എന്നാല്‍ കുറ്റം ഒരാളുടെ മേല്‍ മാത്രം ചാര്‍ത്തുന്ന സാഹചര്യമുണ്ടാകരുത്’, വരുണ്‍ ധവാന് വ്യക്തമാക്കി.