സീ പ്ലെയിന്‍ സര്‍വീസ് നടത്താന്‍ താല്പര്യം അറിയിച്ച് മൂന്ന് വ്യോമയാന കമ്ബനികള്‍ സംസ്ഥാന സര്‍ക്കാരിന് പദ്ധതി രേഖ സമര്‍പ്പിച്ചു.
വിദേശ പൈലറ്റുമാര്‍ക്ക് പകരം തദ്ദേശീയരായ പൈലറ്റുമാര്‍ക്ക് പരിശീലനം നല്കി രംഗത്തിറിക്കുന്നതോടെ വന്‍ തോതില്‍ ചെലവ് കുറക്കാനും ടിക്കറ്റ് നിരക്ക് കുറയ്ക്കാനുമാകുമെന്നാണ് കണക്ക് കൂട്ടല്‍. സീ പ്ലെയിന്‍ ആശങ്ക അറിയിച്ച മത്സ്യത്തൊഴിലാളി സംഘടനകളുമായി ചര്‍ച്ചനടത്തിയ ശേഷമേ കായല്‍ മേഖലയില്‍ സര്‍വീസ് ആരംഭിക്കു എന്നും ഡാമുകള്‍ കേന്ദ്രീകരിച്ചാണ് ആദ്യ ഘട്ടത്തില്‍ സര്‍വീസ് നടത്തുകയെന്നും ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
കൊച്ചി- മാട്ടുപെട്ടി പരീക്ഷണ പറക്കല്‍ വിജയകരമായതോടെയാണ് സര്‍ക്കാര്‍ സീ പ്ലെയിനുമായി മുന്നോട്ട് നീങ്ങുന്നത്. സര്‍വീസ് നടത്താന് സന്നദ്ധരായി സ്‌പൈസ് ജെറ്റ് ഉള്‍പ്പെടെയുള്ള വന്‍കിട കമ്ബനികളാണ് സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്. താമസിയാതെ ടെണ്ടര്‍ ക്ഷണിച്ച് ഔദ്യോഗികമായി നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനം. ചെലവ് പരമാവധി കുറയ്യക്കാനുള്ള നടപടികളും പരിഗണനിയിലാണ്.
9 പേര്‍ക്ക് സഞ്ചരിക്കാവുന്ന സീപ്ലെയിനില്‍ ടിക്കറ്റിന് എണ്ണായിരം മുതല്‍ പതിനായിരം വരെ ആകും മുടക്കേണ്ടിവരും. വിദേശ പൈലറ്റുമരെയാണ് നിലവില്‍ ആശ്രയിക്കുന്നത്. പ്രതിമാസം അഞ്ച് ലക്ഷം രൂപ വരെ ശമ്ബള നല്‍കണം. തദ്ദേശീയരായ പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കി രംഗത്തിറക്കിയാല്‍ ചെലവില്‍ വന്‍ കുറവ് വരുത്താനാകും. പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറായി വന്‍കിട ഹോട്ടല്‍ ഗ്രൂപ്പുകളും സര്‍ക്കാരിനെ സമീപിച്ചു കഴിഞ്ഞു.