കബഡി ടൂർണമെൻ്റോടെ കായികോത്സവത്തിനു തുടക്കം
കൊല്ലം : സിപിഐ (എം) 24-ാം പാര്‍ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം 2025 മാര്‍ച്ച് 6 മുതല്‍ 9 വരെ കൊല്ലത്ത് നടക്കുകയാണ്. സമ്മേളനത്തിന്‍റെ ഭാഗമായി വിവിധ കലാകായിക മത്സരങ്ങള്‍, സാംസ്കാരിക പരിപാടികള്‍, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട സെമിനാറുകള്‍, എക്സിബിഷനുകള്‍ തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. കായിക മത്സരങ്ങളുടെ ഭാഗമായി ജില്ലയിലെമ്പാടും ഫുട്ബോള്‍, വോളിബോള്‍, ക്രിക്കറ്റ് എന്നിവയും നാടന്‍ കായിക ഇനങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റു മത്സരങ്ങളും നടക്കും.
സമ്മേളനത്തിന്‍റെ പ്രചരണാര്‍ത്ഥം 21-ാം തീയതി കൊല്ലത്ത് നടന്ന വാക്കത്തോണില്‍ നൂറുകണക്കിന് കായിക പ്രതിഭകള്‍ പങ്കെടുത്തു. കായിക വകുപ്പ് മന്ത്രി ശ്രീ.വി.അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍, ജില്ലാ സെക്രട്ടറി എസ്.സുദേവന്‍ എന്നിവര്‍ പങ്കെടുത്തു.
ജനുവരി 25, 26 തീയതികളില്‍ ആള്‍ ഇന്ത്യ കബഡി ടൂര്‍ണമെന്‍റ് പാരിപ്പള്ളി ഉദയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കബഡി അക്കാദമിയില്‍ വച്ച് നടക്കുമെന്നു സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ എസ്.സുദേവന്‍, സ്പോര്‍ട്സ് സബ്കമ്മിറ്റി കണ്‍വീനര്‍ ആര്‍.ബിജു, ചാത്തന്നൂര്‍ ഏരിയാ സംഘാടകസമിതി കണ്‍വീനര്‍ പി.വി.സത്യന്‍, കബഡി സംഘാടകസമിതി ചെയര്‍മാന്‍ കെ.എസ്.ബിനു, കണ്‍വീനര്‍ ജെ.ഉദയകുമാര്‍, എ.സുന്ദരേശന്‍ എന്നിവര്‍ അറിയിച്ചു.
ഒന്നാം സമ്മാനം ഒരു ലക്ഷം രൂപയും രണ്ടാം സമ്മാനം 50000 രൂപയ്ക്കും വേണ്ടിയുള്ള ഈ കബഡി ടൂര്‍ണമെന്‍റില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പുരുഷ – വനിതാ ടീമുകള്‍ പങ്കെടുക്കും. ടൂര്‍ണമെന്‍റ് ഉദ്ഘാടനം ഇന്ന് (25) വൈകിട്ട് 5 ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വ്വഹിക്കും. സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും സിപിഐ(എം) ജില്ലാ സെക്രട്ടറി എസ്.സുദേവന്‍ നിര്‍വ്വഹിക്കും.
മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലുങ്കാന, കര്‍ണ്ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും, കോഴിക്കോട്, കോട്ടയം, പാലക്കാട് തുടങ്ങിയ ജില്ലകളില്‍ നിന്നുമുള്ള പുരുഷ ടീമുകളും കോഴിക്കോട്, എറണാകുളം, ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലകളില്‍ നിന്നുള്ള വനിതാ ടീമുകളും പങ്കെടുക്കുന്നുണ്ട്.
കൊല്ലം : സി.പി.ഐ എം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായുള്ള കായികോത്സവത്തിനു നാളെ (25) അഖിലേന്ത്യ കബഡി ടൂർണമെൻ്റോടെ തുടക്കമാകും. 25, 26 തീയതികളിലായി പാരിപ്പള്ളി ഉദയ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കബഡിയിൽ വച്ചാണ് മത്സരങ്ങൾ.
ദേശീയ അന്തർദേശീയ താരങ്ങളേയും പ്രോ കബഡി താരങ്ങളേയും അണിനിരത്തി സംഘടിപ്പിക്കുന്ന ടൂർണമെന്റ് പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. 26നു സമാപനസമ്മേളന ഉദ്ഘാടനവും സമ്മാനദാനവും സിപിഐ എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ നിർവ്വഹിക്കും.
പുരുഷ വിഭാഗത്തിൽ മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, കർണ്ണാടക, തമിഴ്‌നാട്, കോഴിക്കോട്, കോട്ടയം, പാലക്കാട് ടീമുകളും വനിതാ വിഭാഗത്തിൽ കോഴിക്കോട്, എറണാകുളം, ആലപ്പുഴ, കോട്ടയം, കൊല്ലം ടീമുകളുമാണ് പങ്കെടുക്കുന്നത്.