സൗദി അറേബ്യയിലെ ജിദ്ദയില്‍ നടക്കുന്ന റെഡ് സീ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി പ്രിയങ്ക ചോപ്രയും നിക്കും. സില്‍വര്‍ ബോഡികോണ്‍ ഗൗണ്‍ ആണ് പ്രിയങ്ക ധരിച്ചത്.
ഇതിന്‍റെ ചിത്രങ്ങള്‍ പ്രിയങ്ക തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. അവാര്‍ഡ് ലഭിച്ചതില്‍ റെഡ് സീ ഫിലിം ഫെസ്റ്റിന് നന്ദി പറഞ്ഞുകൊണ്ടാണ് പ്രിയങ്ക ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
ആഡംബര ബ്രാൻഡായ ഓസ്കാർ ഡി ലാ റെന്‍റെയുടെ സ്പ്രിംഗ് 2025 ശേഖരത്തില്‍ നിന്നുള്ളതാണ് പ്രിയങ്ക ധരിച്ച സില്‍വര്‍ ലോങ് ബോഡികോണ്‍ ഗൗണ്‍. റോസാപ്പൂവിന്‍റെ രൂപത്തില്‍ എംബ്രോയ്ഡറി ചെയ്ത വസ്ത്രത്തിന്‍റെ പ്രത്യേകതകള്‍ സ്‌ട്രാപ്പ്‌ലെസ്സ്, പ്ലിംഗ് നെക്‌ലൈൻ, ഹൈ സ്ലിറ്റ് എന്നിവയാണ്. ക്ലാസിക് ബ്ലാക്ക് സ്യൂട്ട് ആണ് നിക്കിന്‍റെ വേഷം.
ബോളിവുഡില്‍ നിന്നും ഹോളിവുഡില്‍ തന്‍റേതായ ഇടംനേടിയ നടിയാണ് പ്രിയങ്ക ചോപ്ര. തന്‍റെ പതിനെട്ടാം വയസില്‍ ഇന്ത്യയ്ക്ക് അഭിമാനമായി ലോകസുന്ദരിപ്പട്ടം നേടിയ പ്രിയങ്ക, തന്‍റേതായ വ്യക്തിത്വം കൊണ്ടും കാഴ്ചപ്പാട് കൊണ്ടും വേറിട്ടുനിന്നു. എപ്പോഴും തന്‍റേതായ ഫാഷന്‍ സ്റ്റേറ്റ്‌മെന്‍റ് സമ്മാനിക്കാനും പ്രിയങ്ക ശ്രമിക്കാറുണ്ട്. അതുകൊണ്ടു തന്നെയാണ് പ്രിയങ്ക ധരിക്കുന്ന വസ്ത്രങ്ങളും അവര്‍ പങ്കുവയ്ക്കുന്ന പോസ്റ്റുകളും എപ്പോഴും സൈബര്‍ ലോകത്ത് ചര്‍ച്ചയാകുന്നത്.
2017-ലെ മെറ്റ് ഗലയിലാണ് പ്രിയങ്കയും ഗായകന്‍ നിക് ജൊനാസും ആദ്യമായി കണ്ടുമുട്ടിയത്. 2018 ഡിസംബറില്‍ ഇരുവരും വിവാഹിതരാകുകയും ചെയ്തു. 2022 ജനുവരിയില്‍ ഇരുവര്‍ക്കും വാടകഗര്‍ഭധാരണത്തിലൂടെ പെണ്‍കുഞ്ഞും പിറന്നു. ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം ലോസ് ആഞ്ചലീസിലാണ് പ്രിയങ്ക താമസിക്കുന്നത്.