സിറിയൻ സംഘര്‍ഷം: പാത്രിയാര്‍ക്കീസ് ബാവ കേരള സന്ദര്‍ശനം വെട്ടിച്ചുരുക്കി

സിറിയയിലെ സംഘർഷത്തെതുടർന്ന് ആഗോള സുറിയാനി ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയാർക്കീസ് ബാവ കേരള സന്ദർശനം വെട്ടിച്ചുരുക്കി.

സിറിയയില്‍ വിമതർ അധികാരം പിടിക്കുകയും പ്രസിഡൻറ് ബശർ അല്‍ അസ്സദ് നാടുവിടുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം.

ചൊവ്വാഴ്ച രാവിലെ അദ്ദേഹം മടങ്ങും. നേരത്തേ ഈ മാസം 17ന് മടങ്ങാനായിരുന്നു തീരുമാനം. ഇതിനിടെയാണ് സിറിയയില്‍ ആഭ്യന്തരകലഹം രൂക്ഷമായത്. സിറിയൻ തലസ്ഥാനമായ ഡസ്കസിലാണ് സുറിയാനി ഓർത്തഡോക്സ് സഭ ആസ്ഥാനവും പാത്രിയാർക്കീസ് ബാവയുടെ അരമനയും സ്ഥിതി ചെയ്യുന്നത്.

യാക്കോബായ സഭയുടെ പ്രാദേശിക തലവനായിരുന്ന ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ 40ാം ഓർമദിന പരിപാടികളില്‍ പങ്കെടുക്കാനാണ് ശനിയാഴ്ച പാത്രിയാർക്കീസ് ബാവ കേരളത്തിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *