സിപിഐഎം പോളിറ്റ്ബ്യൂറോ യോഗത്തിന് ഇന്ന് ഡല്‍ഹിയില്‍ തുടക്കം. രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന യോഗത്തില്‍ മഹാരാഷ്ട്ര ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വിശകലനം ചെയ്യും.
കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച ഉണ്ടാകും. പ്രകാശ് കാരാട്ട് പാര്‍ട്ടി കോര്‍ഡിനേറ്റര്‍ സ്ഥാനം ഏറ്റെടുത്ത ശേഷം നടക്കുന്ന രണ്ടാമത്തെ പൂര്‍ണ്ണ പോളിറ്റ് ബ്യൂറോ യോഗമാണ് ഇന്ന് ഡല്‍ഹില്‍ നടക്കുക.
ജാര്‍ഖണ്ഡില്‍ ഇന്ത്യാ സഖ്യത്തില്‍ നിന്ന് മാറി തനിച്ച് മത്സരിക്കാനുള്ള തീരുമാനം തിരിച്ചടിയായി എന്ന സംസ്ഥാന സെക്രട്ടറിയേറ്റിന്റെ റിപ്പോര്‍ട്ടും യോഗം ചര്‍ച്ച ചെയ്യും. കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച അവലോകനം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പോളിറ്റ്ബ്യൂറോ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യും. താഴെ തട്ടിലെ പാര്‍ട്ടി സമ്മേളനങ്ങള്‍ സംബന്ധിച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയ റിപ്പോര്‍ട്ടും എം വി ഗോവിന്ദന്‍ യോഗത്തില്‍ അവതരിപ്പിക്കും. യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പുറമെ കേരളത്തില്‍ നിന്നുള്ള പൊളിറ്റ് എം എ ബേബി, എ വിജയരാഘവനും പങ്കെടുക്കും