സിപിഎമ്മിന്റെ മൂന്ന് ലോക്സഭാ സീറ്റുകള്‍ ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ടിലൂടെയെന്ന് കേരളാ അമീര്‍

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം മൂന്നു സീറ്റുകള്‍ നേടിയത് ജമാഅത്തെ ഇസ്ലാമിയുടെ വോട്ടുകള്‍ വാങ്ങിയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി മുജീബ് റഹ്മാൻ പറഞ്ഞു.

തമിഴ്നാട്ടില്‍ രണ്ടിടത്തും രാജസ്ഥാനില്‍ ഒരു സീറ്റിലും ആണ് സിപിഎം ജയിച്ചത്.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലം ജമാഅത്തെ ഇസ്ലാമിയുമായി സംസാരിക്കുകയും പിന്തുണ വാങ്ങുകയും സിപിഎം ചെയ്തിട്ടുണ്ട്. അതുവഴിയുള്ള വോട്ടിന്റെ പിൻബലത്തില്‍ ജയിക്കുകയും ചെയ്ത പ്രസ്ഥാനമാണ് സിപിഎം എന്നും അദ്ദേഹം പറഞ്ഞു. ജന്റില്‍മാൻ കരാർ ഒപ്പുവെച്ച്‌ നടത്തിയ ചർച്ചകളിലൂടെ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സിപിഎം നേടിയിട്ടുണ്ട്.

ഇടതുപക്ഷത്തിന്റെത് മതനിരപേക്ഷതയുടെ പാരമ്ബര്യമാണെങ്കിലും കുറച്ചുകാലമായി അവർ വർഗീയ ധ്രുവീകരണത്തിന് രാഷ്ട്രീയമാണ് കളിക്കുന്നത്. പാലക്കാട് തെരഞ്ഞെടുപ്പില്‍ കേരളത്തിലെ മതനിരപേക്ഷ പാർട്ടികളില്‍ നിന്ന് ഇത്തരത്തിലുള്ള ശ്രമം ഉണ്ടായി. മുനമ്ബം വിഷയത്തില്‍ സംസ്ഥാനത്ത് വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ഹിന്ദുത്വ ഫാസിസ്റ്റ് നീക്കത്തിനേറ്റ അടിയാണ് പാലക്കാട്ടെ തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.

ഭൂമി വില കൊടുത്തു വാങ്ങിയ ഒരാളെപ്പോലും മുനമ്ബത്ത് നിന്ന് ഒഴിപ്പിക്കരുതെന്നാണ് മുസ്ലിം സംഘടനകളുടെ ഒറ്റക്കെട്ടായ നിലപാടെന്നും ഇതിൻറെ പേരിലുള്ള വർഗീയ ധ്രുവീകരണ ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും വഖഫ് ഭൂമി സ്വന്തമാക്കാം എന്ന കാഴ്ചപ്പാട് ഭൂമാഫിയയും കയ്യേറ്റക്കാരും വെച്ചുപുലർത്തരുതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *