സിപിഎം മാഫിയകളെയും ക്രിമിനലുകളെയും പച്ചവരാതാനി വിരിച്ച് സ്വീകരിക്കുന്നതിന്റെ ഉദാഹരണമാണ് പത്തനംതിട്ടയില്‍ കാണുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
കാപ്പാ കേസ് പ്രതിക്കും കഞ്ചാവ് കേസ് പ്രതിയ്ക്കും പിന്നാലെ വധശ്രമക്കേസില്‍ ഒളിവിലുള്ള പ്രതിയും സിപിഎമ്മില്‍ ചേര്‍ന്നതില്‍ ഒരു അത്ഭുതവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
തെറ്റായ രീതിയില്‍ പ്രവര്‍ത്തിക്കുന്നവരെ സ്ഥാനത്തു നിന്നും മാറ്റിനിര്‍ത്തുന്നതാണ് ബിജെപിയുടെ രീതി എന്നാല്‍ അത്തരക്കാരെ സ്വീകരിക്കുന്ന സമീപനമാണ് സിപിഎമ്മിനുള്ളതത്. ക്രിമിനലുകള്‍ക്ക് ഭരണത്തിന്റെ തണലില്‍ സംരക്ഷണം കൊടുക്കാമെന്ന വാഗ്ദാനമാണ് സിപിഎം നല്‍കുന്നത്, സുരേന്ദ്രന്‍ പറഞ്ഞു.