സിനിമയെ രാഷ്ട്രീയമായി കലര്‍ത്താറില്ലെന്ന് നടന്‍ മണികണ്ഠന്‍ ആചാരി. നിലപാടുകള്‍ സമൂഹത്തിനോട് പറയുന്നത് അഭിനയ ജീവിതത്തെ ബാധിക്കുമെന്ന പേടിയില്ലെന്നും, എന്നാല്‍ നിലപാട് പറയുന്നത് ഒരു ബിസിനസാക്കിയെടുത്തിട്ടില്ലെന്നും മണികണ്ഠന്‍ അഭിപ്രയാപ്പെട്ടു.
ആര്‍ എല്‍ വി രാമകൃഷ്ണനുമായി ബന്ധപ്പെട്ട് താന്‍ എടുത്ത നിലപാടിനെ കുറിച്ചും മണികണ്ഠന്‍ വിശദീകരിച്ചു. ആര്‍എല്‍വി രാമകൃഷ്ണനെ വേറെയായി കണ്ടിട്ടില്ലെന്നായിരുന്നു മണികണ്ഠന്റെ പ്രതികരണം. ‘ഴ’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
അഭിമുഖ സംഭാഷണ ഭാഗം ചുവടെ:
24 മണിക്കൂറും കൊമേഷ്യലാകാന്‍ പറ്റില്ല. രാഷ്ട്രീയം തുറന്ന് പറയുന്നതുകൊണ്ട് അഭിനയ ജീവതത്തെ അത് ബാധിക്കുമെന്ന് പേടിയില്ല. അങ്ങനെയെങ്കില്‍ ജീവിക്കാന്‍ കഴിയില്ല. ജോലി ചെയ്യുന്ന സമയത്ത് മാത്രമെ ഒരു ജോലിക്കാരനാകാന്‍ പറ്റുകയുള്ളു. അതല്ലാതെ ഒരു വ്യക്തി എന്ന നിലയ്ക്ക് പല കാര്യങ്ങളില്ലേ. എന്നുകരുതി എല്ലാ കാര്യത്തിനും കയറി അഭിപ്രായം പറയുകയുമില്ല.
നിലപാട് പറയുന്നത് ഒരു ബിസിനസാക്കിയെടുത്തിട്ടില്ല. ചില കാര്യങ്ങളില്‍ എന്റെയുള്ളില്‍ ഒരു മോട്ടിവേഷന്‍ ഉണ്ടാകും, അപ്പോള്‍ ഞാന്‍ പ്രതികരിക്കും. പലരും ചോദിച്ചേക്കാം ഇതില്‍ പ്രതികരിച്ചല്ലോ അതിലെന്താ പ്രതികരിക്കാത്തത് എന്ന്. അത് നമ്മളല്ലേ, നമ്മുടെ ഉള്ളല്ലെ തീരുമാനിക്കുന്നത്. നമ്മുടെ വേദനയാണല്ലോ അത്.
ആര്‍ എല്‍ വി രാമകൃഷ്ണന് ഐക്യദാര്‍ഡ്യം അറിയിച്ചതിനെ കുറിച്ച് സംസാരിച്ചതിങ്ങനെ, ആര്‍എല്‍വി രാമകൃഷ്ണനെ ഞാന്‍ വേറെയായിട്ട് കണ്ടിട്ടില്ല. എന്റെ സോഹദരന്‍ ഒരു ഡാന്‍സറാണ്. ശിവദാസ് രാജന്‍ എന്ന കറുത്ത നിറമുള്ള, ഉയര്‍ന്ന ജാതിയല്ലാത്ത, സ്വന്തം കഴിവില്‍ ഭരതനാട്യം പോലുള്ള ഒരു വലിയ കലയെ പഠിച്ച് ഇന്ന് ചെന്നൈയില്‍ ധനഞ്ജയന്‍ മാഷിന്റെ ശിഷ്യനായി ക്ലാസുകളൊക്കെ എടുക്കുന്ന ആളാണ്.
ആര്‍എല്‍വി രാമകൃഷ്ണന്റെ പ്രശ്‌നം വന്നപ്പോള്‍ എന്റെ സഹോദരനെയാണ് എനിക്ക് ഓര്‍മ്മ വന്നത്. അദ്ദേഹത്തിന് നേരെയാണ് ഇങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഞാന്‍ മിണ്ടാതിരിക്കുമോ?. അതുകൊണ്ട് തന്നെ ആ വിഷയത്തില്‍ ഇടപെടണമെന്ന് സമ്മര്‍ദ്ദം എന്റയുള്ളില്‍ തന്നെ എനിക്കുണ്ടായി. ചില വിഷയങ്ങളില്‍ എനിക്ക് അങ്ങനെ ഉണ്ടാകാറില്ല.