കൊമ്ബഴയില്‍ സിഗററ്റ് ചോദിച്ചെത്തിയ സംഘം തട്ടുകട അടിച്ചുതകർത്ത് ഉടമയെ മർദിച്ചു. ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റ തട്ടുകട ഉടമ ചെള്ളേത്ത് പീറ്ററിനെ പട്ടിക്കാട്ട് സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിനായിരുന്നു സംഭവം. സിഗററ്റ് നല്‍കാൻ നേരം വൈകിയെന്ന് ആരോപിച്ചാണ് പന്ത്രണ്ടംഗസംഘം കട അടിച്ചുതകർത്ത് പീറ്ററിനെ മർദിച്ചത്. സംഭവത്തില്‍ പീറ്റർ പീച്ചി പോലീസില്‍ പരാതി നല്‍കി.