മലപ്പുറം എടപ്പാളില്‍ സിഐടിയുക്കാരുടെ ആക്രമണത്തില്‍ തൊഴിലാളിക്ക് പരിക്കേറ്റ സംഭവത്തില്‍ കണ്ടാലറിയാവുന്ന പത്തുപേർക്കെതിരെ കേസെടുത്ത് പൊലീസ്.
സിഐടിയു പ്രാദേശിക നേതാക്കളും കേസില്‍ പ്രതികളായേക്കും.
തൃശൂർ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന പരുക്കേറ്റ കൊല്ലം പത്തനാപുരം സ്വദേശി ഫയാസ് ഷാജഹാനനില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് ചങ്ങരംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
എടപ്പാള്‍ ടൗണില്‍ പുതുതായി നിര്‍മിക്കുന്ന ഷോപ്പിങ് കോംപ്ലക്സില്‍ സ്ഥാപിക്കാനുള്ള ഇലക്‌ട്രിക് ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള കെട്ടിട സാമഗ്രികളുടെ ലോഡ് ഇറക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സിഐടിയു അക്രമത്തിലേക്ക് നയിച്ചത്.
സിഐടിയുക്കാർ ആക്രമിക്കാൻ പിന്തുടർന്നപ്പോള്‍ ഭയന്നോടി കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് വീണാണ് ഫയാസിന് പരിക്കേറ്റത്.