സിം കാര്‍ഡിന് റേഞ്ച് കിട്ടുന്നില്ല, കടയുടമക്ക് നേരെ കത്തി വീശി പരാക്രമം

കോഴിക്കോട് പാളയത്ത് കടയുടമക്ക് നേരെ കത്തി വീശി പരാക്രമം.ചൊവാഴ്ച രാത്രിയാണ് അതിക്രമം നടന്നത്. മൊബൈല്‍ ഷോപ്പില്‍ നിന്നും വാങ്ങിയ സിം കാർഡിന് റേഞ്ച് കിട്ടുന്നില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം.മാനസിക പ്രശ്നങ്ങള്‍ ഉള്ള തമിഴ്നാട് സ്വദേശിയെ കസ്റ്റഡിയില്‍ എടുത്ത ശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.കടയുടമ പിന്നോട്ട് മാറിയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *