സാഗർ താലൂക്കിലെ ആനന്ദപുരം മുരുഗമഠത്തിന് സമീപം കാറും ബസും കൂട്ടിയിടിച്ച് രണ്ടുപേർ സംഭവസ്ഥലത്ത് മരിച്ചു.
സാഗറില്‍നിന്ന് ഷിവമൊഗ്ഗയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും ഷിവമൊഗ്ഗയില്നിന്ന് സാഗറിലേക്ക് വരുകയായിരുന്ന എർട്ടിഗ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന ദൊഡ്ഡബല്ലാപൂർ സ്വദേശികളായ അക്ഷയ് (28), ശരണ്‍ (26) എന്നിവരാണ് മരിച്ചത്.
ദൊഡ്ഡബല്ലാപ്പൂരില്നിന്ന് ഹൊന്നാവറിലേക്ക് പോയതായിരുന്നു ഇവർ. ആനന്ദപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.