ഹോട്ടലില്‍ ചെന്ന് ഒരു ബീഫ് ഫ്രൈ വാങ്ങിയാല്‍ പലരും ചോദിക്കുന്ന ഒരു കാര്യമുണ്ട്..’ചേട്ട കുറച്ച് സവാള തരുമോ എന്ന്’.
തിന്നാൻ കൂടുതല്‍ പേർ മടിക്കുന്ന ഒന്നാണെങ്കിലും പലരും പല ഭക്ഷണത്തിനൊപ്പം സവാള പച്ചയ്ക്ക് കഴിക്കും. ഇങ്ങനെ കഴിക്കുന്നത് കാരണം നമ്മുടെ ശരീരത്തിന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ? അതോ എന്തെങ്കിലും ഗുണമുണ്ടോ? എന്തൊക്കെയാണെന്ന് പരിശോധിക്കാം…
സവാള പച്ചയ്ക്ക് തിന്നുന്നവർക്ക് മലബന്ധം മാറ്റാൻ പെട്ടെന്ന് മാറും. ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ സവാളയ്ക്ക് സാധിക്കും. കൂടാതെ വയറ്റില്‍ അടിഞ്ഞു കൂടുന്ന ഭക്ഷണാംശങ്ങളെ പുറന്തള്ളി മലബന്ധ പ്രശ്നം പരിഹരിക്കും.
ജലദോഷം, തൊണ്ടവേദന, കഫക്കെട്ട് എന്നിവയ്ക്കുള്ള നല്ലൊരു മരുന്ന് കൂടിയാണ് സവാള. കൂടാതെ പൈല്‍സ് മൂക്കില്‍ നിന്ന് രക്തം വരിക തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കൂടിയുള്ള പൊടിക്കൈ ആണ് സവാള. സവാള മുറിച്ചൊന്ന് മണത്ത് നോക്കൂ, മൂക്കില്‍ നിന്നുള്ള രക്തപ്രവാഹം നിലയ്ക്കുമെന്നാണ് പറയുന്നത്.
പ്രമേഹം നിയന്ത്രിക്കാനുള്ള ഒരു വഴികൂടിയാണ് പച്ച സവാള അകത്താക്കുന്നത്. ഇൻസുലിൻ ഉത്പാദനത്തിന് ഇത് ഏറെ സഹായിക്കും. ഹൃദയാരോഗ്യത്തിനും സവാള ഏറെ നല്ലതാണ്. ബിപി നിയന്ത്രിക്കാനും രക്ത ധമനികളിലെ തടസം മാറ്റാനും സവാള സഹായിക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കുകയെന്ന ധർമം കൂടി സവാള ചെയ്യുന്നുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്‌ട്രോളിന്റെ അളവ് ഉയർത്താനും സഹായിക്കും.