സവാളയിലും ചെറിയ ഉള്ളിയിലും ഉള്ള ആ കറുത്ത പാട് അപകടകാരിയാണോ? അറിയാതെ പോയാല്‍ അപകടത്തിലേക്ക് എത്തിക്കുന്ന ഈ കാര്യം

അടുക്കളയില്‍ എന്ത് കറി ഉണ്ടാക്കാനും അത്യാവശ്യമായി വേണ്ട ഒന്നാണ് സവാളയും ചെറിയ ഉള്ളിയും. സവാളയും ഉള്ളിയും ഉപയോഗിക്കാത്ത ഒരു കറികളും ഉണ്ടാകില്ല.

സവാളയും ഉള്ളിയിലും നിരവധി ആരോഗ്യ ഗുണങ്ങളും ഉണ്ട്.

ഉള്ളി അല്ലെങ്കില്‍ സവാള വാങ്ങുമ്ബോള്‍ന്ന എല്ലാവരും നേരിടുന്ന ഒരു പ്രശ്‌നമാണ് അതിന്റെ തൊലി പെട്ടെന്ന് പൂപ്പല്‍ വന്ന് കറുത്ത് പോകുന്നത്. പലര്‍ക്കും ഇത് പൂപ്പല്‍ ആണെന്ന് തിരിച്ചറിയാന്‍ പോലും സാധിക്കില്ല.

കടയില്‍ നിന്ന് വാങ്ങുമ്ബോള്‍ തന്നെ മിക്കവാറും ഉള്ളിയുടെ തൊലി കറുത്ത് പൂപ്പല്‍ വന്ന നിലയിലായിരിക്കും. ഉള്ളി പെട്ടെന്ന് അഴുകിപ്പോകുന്നതും പലരും നേരിടുന്ന പ്രശ്നമാണ്. ഇത്തരത്തില്‍ തൊലി കറുത്ത് പൂപ്പല്‍ വന്ന ഉള്ളി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണോയെന്ന് ചിലരെങ്കിലും ചിന്തിച്ചിട്ടുണ്ടാവും.

ആസ്പര്‍ജിലെസ് നൈഗര്‍ എന്ന ഒരുതരം പൂപ്പലാണ് സവാളയില്‍ കാണുന്നത്. താപനിലയിലെ വ്യതിയാനങ്ങളാണ് ഉള്ളിയില്‍ പൂപ്പല്‍ ഉണ്ടാകാന്‍ കാരണമാകുന്നത്. ഇത് വലിയ അപകടകാരിയല്ലെങ്കിലും ശ്രദ്ധിക്കേണ്ടതായുണ്ട്. ഇത്തരം പൂപ്പല്‍ ചിലരില്‍ ഓക്കാനം, ഛര്‍ദ്ദി, വയറുവേദന, തലവേദന, വയറിളക്കം, ശ്വാസതടസം, തളര്‍ച്ച, ചുമ തുടങ്ങിയവയ്ക്ക് കാരണമാകാറുണ്ട്. അലര്‍ജിയുള്ളവരിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലായും ഉണ്ടാകുന്നത്.

സവാളയും ഉള്ളിയും ഉപയോഗിക്കുന്നതിന് മുന്‍പ് തൊലി കളഞ്ഞ് നന്നായി കഴുകിയെടുക്കണം. സാധാരണ നിലയില്‍ നന്നായി കഴുകുമ്‌ബോള്‍ തന്നെ പൂപ്പലും കറുത്ത പാടുകളും മാറികിട്ടും. എന്നാല്‍ നന്നായി കഴുകിയിട്ടും പൂപ്പലും മറ്റും മാറുന്നില്ലെങ്കില്‍ അത് ആഹാരം പാകം ചെയ്യുന്നതിനായി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. പൂപ്പലുകള്‍ സാധാരണയായി ഉള്ളിയുടെ പുറം പാളിയിലാണ് കാണപ്പെടുന്നത്. അകം ഭാഗത്തും പൂപ്പലും അഴുകിയ നിലയിലുമാണെങ്കില്‍ അവ ആഹാര യോഗ്യമല്ല.

Leave a Reply

Your email address will not be published. Required fields are marked *