പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയും ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും.
വയനാട് പുനരധിവാസ പാക്കേജുമായി ബന്ധപ്പെട്ട് ഇന്ന് വൈകിട്ട് ഓണ്‍ലൈനില്‍ ചേരുന്ന സർവകക്ഷിയോഗത്തിന് മുന്നോടിയായാണ് പ്രതിപക്ഷവുമായുള്ള കൂടിക്കാഴ്ച. രാവിലെ 9.30 നാണ് യോഗം തീരുമാനിച്ചിരിക്കുന്നത്.
വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളില്‍ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നു പൂർണമായ പിന്തുണ തുടക്കം മുതല്‍ സർക്കാരിനു നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ പരാതിക്കിടയില്ലാതെ പാക്കേജ് നടപ്പാക്കുന്നതിനു പ്രതിപക്ഷത്തിന്റെ അഭിപ്രായം കൂടി കേള്‍ക്കാമെന്നു സർക്കാർ തീരുമാനിക്കുകയായിരുന്നു.
വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് പൂര്‍ണമായ പിന്തുണ തുടക്കം മുതല്‍ സര്‍ക്കാരിന് ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പരാതിക്കിടയില്ലാതെ പാക്കേജ് നടപ്പാക്കുന്നതിന് പ്രതിപക്ഷത്തിന്റെ അഭിപ്രായം കൂടി കേള്‍ക്കാമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.