സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഡിജി കേരളം സമ്ബൂർണ ഡിജിറ്റല്‍ സാക്ഷരത പദ്ധതിയില്‍ സമ്ബൂർണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച നിയോജകമണ്ഡലമായി മൂവാറ്റുപുഴ.
സംസ്ഥാനം സമ്ബൂർണ ഡിജിറ്റല്‍ സാക്ഷരത കൈവരിക്കുന്നതിന്‍റെ ഭാഗമായി സർവേയും ട്രെയിനിങ്ങും ഉള്‍പ്പെടെ നടത്തിയാണ് സമ്ബൂർണ സാക്ഷരത കൈവരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ മാത്യു കുഴല്‍നാടൻ എം.എല്‍.എ പ്രഖ്യാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച നിയോജകമണ്ഡലത്തിലെ മുഴുവൻ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും മെമന്‍റോ നല്‍കി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
മുനിസിപ്പല്‍ ചെയർമാൻ പി.പി. എല്‍ദോസ്, ജില്ല പഞ്ചായത്ത് അംഗം ഉല്ലാസ് തോമസ്, പഞ്ചായത്ത് പ്രസിഡന്‍റുമാരായ ആൻസി ജോസ്, കെ.പി. എബ്രഹാം, ജിജി ഷിജു, സജി വർഗീസ്, പി.എം. അസീസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോസി ജോളി, ആയവന പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രാജൻ കടക്കോട്, മേഴ്സി ജോർജ്, ഷിവാഗോ തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ബി.ഡി.ഒ എസ്. രശ്മി, ജോയന്‍റ് ബി.ഡി.ഒ പ്രശാന്ത്, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, ഡിജി കോഓഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.